ഓട്ടിസ് ഗിബ്സണ്‍ ദക്ഷിണാഫ്രിക്കയുടെ പുതിയ കോച്ച്

റസ്സല്‍ ഡൊമിംഗോയ്ക്ക് പകരമായി ഇംഗ്ലണ്ടിന്റെ നിലവിലെ ബൗളിംഗ് കോച്ച് ഓട്ടിസ് ഗിബ്സണ്‍ ദക്ഷിണാഫ്രിക്കയുടെ ബൗളിംഗ് കോച്ചായി ചുമതലയേല്ക്കും. ഇംഗ്ലണ്ടിന്റെ വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള മൂന്നാം ടെസ്റ്റ് മത്സരത്തിനു ശേഷം ഗിബ്സണ്‍ പുതിയ പദവി ഏറ്റെടുക്കുമെന്നാണ് കരുതപ്പെടുന്നത്. 2019 ലോകകപ്പ് വരെയാണ് ഗിബ്സണിന്റെ പുതിയ ചുമതല.

2010 മുതല്‍ 2014 വരെ വെസ്റ്റ് ഇന്‍ഡീസ് ടീമിന്റെ കോച്ചായും ഓട്ടിസ് ഗിബ്സണ്‍ പദവി വഹിച്ചിട്ടുണ്ട്. അതേ സമയം നിലവിലെ കോച്ചായ ഡൊമിംഗോയെ ദക്ഷിണാഫ്രിക്ക എ ടീമിന്റെ കോച്ചായി നിയമിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleമാറ്റങ്ങളില്ല, രണ്ടാം ടെസ്റ്റിനും ചരിത്ര വിജയം നേടിയ ടീം മതിയെന്ന് തീരുമാനിച്ച് ബംഗ്ലാദേശ്
Next articleനാഷണൽ ഫുട്ബോൾ ചാമ്പ്യൻഷിപ്പ്, കേരളത്തെ കോഴിക്കോടിന്റെ അനാമിക നയിക്കും