ചൈനീസ് കമ്പനികള്‍ക്ക് വിട, ഇനി ഇന്ത്യയുടെ ടീം ജഴ്സി ഒരു മലയാളി കമ്പനി സ്പോണ്‍സര്‍ ചെയ്യും

ഇന്ത്യയുടെ ജഴ്സി സ്പോണ്‍സര്‍ ഇനി മുതല്‍ മലയാളി കമ്പനിയായി ബൈജൂസ് ആവുമെന്ന് സൂചനകള്‍. ചൈനയിലെ മൊബൈല്‍ കമ്പനിയായ ഒപ്പോയായിരുന്നു 2017 മുതല്‍ അഞ്ച് വര്‍ഷ കാലത്തേക്ക് 1079 കോടി രൂപയ്ക്ക് ജഴ്സി റൈറ്റ്സ് സ്വന്തമാക്കിയത്. എന്നാല്‍ ഒപ്പോ ഈ കരാര്‍ മതിയാക്കി ബൈജൂസിന് അത് കൈമാറുവാനുള്ള ശ്രമത്തിലാണെന്നാണ് ലഭിയ്ക്കുന്ന വിവരം. തങ്ങള്‍ 2017ല്‍ കൈവശമാക്കിയ അവകാശങ്ങള്‍ക്ക് നല്‍കിയ വില വളരെ കൂടുതലാണെന്ന കണ്ടെത്തലാണ് ഒപ്പോയെ ഈ കരാറില്‍ നിന്ന് പിന്മാറുവാന്‍ പ്രേരിപ്പിക്കുന്നതെന്നാണ് മനസ്സിലാക്കുന്നത്.

വിന്‍ഡീസ് പരമ്പര വരെ മാത്രമേ ഇന്ത്യന്‍ ജഴ്സിയില്‍ ഒപ്പോയുടെ ലോഗോ ഉണ്ടാകൂ. ദക്ഷിണാഫ്രിക്ക ഇന്ത്യയയിലേക്ക് എത്തുമ്പോള്‍ ഇന്ത്യന്‍ ടീമിന്റെ ജഴ്സിയില്‍ മലയാളി സാന്നിദ്ധ്യം സജീവമായി തന്നെ കാണുമെന്നാണ് ലഭിയ്ക്കുന്ന വിവരം. ബൈജൂസില്‍ നിന്ന് ശേഷിക്കുന്ന തുക ലഭിയ്ക്കുമെന്നതിനാല്‍ ബിസിസിഐയ്ക്ക് ഈ സംഭവത്തില്‍ നഷ്ടമൊന്നും ഉണ്ടാകില്ല. ഒപ്പോയുടെ ശ്രമം തങ്ങളുടെ നഷ്ടം കുറയ്ക്കുക എന്നതായതിനാല്‍ അവര്‍ ജഴ്സി അവകാശങ്ങള്‍ ബൈജൂസിന് നല്‍കുകയാണ്.

Exit mobile version