ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ്, അന്തിമ ഇലവനില്‍ ഇനി നാല് വിദേശ താരങ്ങള്‍ മാത്രം

- Advertisement -

അടുത്ത സീസണ്‍ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ ഫ്രാഞ്ചൈസികള്‍ക്ക് പ്ലേയിംഗ് ഇലവനില്‍ 4 വിദേശ താരങ്ങള്‍ മാത്രമേ തിരഞ്ഞെടുക്കാനാകുള്ളു. നേരത്തെ അഞ്ച് താരങ്ങളെ വരെ തിരഞ്ഞെടുക്കാമെന്ന നിയമമായിരുന്നു ലീഗിലുണ്ടായിരുന്നത്. ഇത് പ്രാദേശിക തലത്തില്‍ മികച്ച പ്രകടനം നടത്തിയ ബംഗ്ലാദേശ് താരങ്ങള്‍ക്ക് തിരിച്ചടിയായി. ഫ്രാഞ്ചൈസികള്‍ അഞ്ച് വിദേശ താരങ്ങളെ ഇലവനില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ മികച്ച പ്രാദേശിക താരങ്ങള്‍ക്കാണ് അവസരം നഷ്ടമായിരുന്നത്.

13 പ്രാദേശിക താരങ്ങളെ വരെ തിരഞ്ഞെടുക്കാമെന്നാണ് ലീഗിന്റെ നിയമം പല ഫ്രാഞ്ചൈസികളില്‍ ആരും തന്നെ അത്രയും താരങ്ങളെ തിരഞ്ഞെടുത്തിരുന്നില്ല. പുതിയ തീരുമാന പ്രകാരം ഫ്രാഞ്ചൈസികള്‍ക്ക് വിദേശ താരങ്ങളുള്‍പ്പെടെ നാല് താരങ്ങളെ നിലനിര്‍ത്താമെന്ന് നിയമമുണ്ട്. ഒക്ടോബര്‍ ആദ്യ വരാമാവും ഇത്തവണത്തെ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് ആരംഭിക്കുകയെന്നും ബോര്‍ഡ് വൃത്തങ്ങള്‍ അറിയിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement