Site icon Fanport

ഇംഗ്ലണ്ടിനെതിരായ ജയം ടെസ്റ്റ് ക്രിക്കറ്റിൽ വെസ്റ്റിൻഡീസിന്റെ മികച്ച വിജയങ്ങളിൽ ഒന്ന് : ജേസൺ ഹോൾഡർ

ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ വിജയം വെസ്റ്റിൻഡീസിന്റെ ഏറ്റവും മികച്ച ടെസ്റ്റ് വിജയങ്ങളിൽ ഒന്നാണെന്ന് ക്യാപ്റ്റൻ ജേസൺ ഹോൾഡർ. ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് 4 വിക്കറ്റിനാണ് വെസ്റ്റിൻഡീസ് ജയിച്ചത്. രണ്ടാം ഇന്നിങ്സിൽ 95 റൺസ് എടുത്ത ബ്ലാക്ക്വുഡിന്റെ പ്രകടനമാണ് വെസ്റ്റിൻഡീസിന് ജയം നേടിക്കൊടുത്തത്. മത്സരത്തിന്റെ നാലാം ദിവസമായ ഇന്നലെ തന്റെ ടെസ്റ്റ് ക്രിക്കറ്റ് ജീവിതത്തിലെ ഏറ്റവും മികച്ച ദിവസമായിരുന്നെന്നും വെസ്റ്റിൻഡീസ് നിരയിൽ എല്ലാ ബൗളർമാരും മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്നും ജേസൺ ഹോൾഡർ പറഞ്ഞു.

എല്ലാ ബൗളർമാരും കഠിനാദ്ധ്വാനം ചെയ്താണ് വിജയം നേടി തന്നതെന്നും ഇത്രയും ഫ്ലാറ്റ് ആയ പിച്ചിൽ മികച്ച ബൗളിംഗ് പുറത്തെടുത്തില്ലെങ്കിൽ ജയിക്കാൻ കഴിയുമായിരുന്നില്ലെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നെന്നും ഹോൾഡർ പറഞ്ഞു. 95 റൺസ് പുറത്തായ ബ്ലാക്ക് വുഡിന്റെ പ്രകടനത്തെയും ജേസൺ ഹോൾഡർ അഭിനന്ദിച്ചു. ബ്ലാക്ക് വുഡ് മികച്ച പ്രകടനവുമാണ് പുറത്തെടുത്തതെന്നും എന്നാൽ താരത്തിന് സെഞ്ചുറി നേടാൻ കഴിയാത്തതിൽ നിരാശയുണ്ടെന്നും വെസ്റ്റിൻഡീസ് ക്യാപ്റ്റൻ പറഞ്ഞു.

Exit mobile version