സ്മിത്തിനു ഒരു മത്സരത്തില്‍ നിന്ന് വിലക്ക്

പന്തില്‍ കൃത്രിമം കാണിച്ചുവെന്ന് തുറന്ന് സമ്മതിച്ച സ്റ്റീവന്‍ സ്മിത്തിനെതിരെ ഐസിസിയുടെ നടപടി. ഒരു ടെസ്റ്റില്‍ നിന്ന് വിലക്കും മാച്ച് ഫീസിന്റെ 100 ശതമാനം പിഴയുമാണ് സ്റ്റീവ് സ്മിത്തിനെതിരെ ചുമത്തിയിരിക്കുന്നത്. കാമറൂണ്‍ ബാന്‍ക്രോഫ്ടിനു മൂന്ന് ഡീമെറിറ്റ് പോയിന്റും 75 ശതമാനം മാച്ച് ഫീസ് പിഴയുമാണ് ഐസിസി ചുമത്തിയിരിക്കുന്നത്.
ന്യൂലാന്‍ഡ്സ് ടെസ്റ്റില്‍ ഓസ്ട്രേലിയന്‍ നായക-ഉപ നായക സ്ഥാനത്ത് നിന്ന് നേരത്തെ സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും സ്വയം ഒഴിഞ്ഞു മാറിയിരുന്നു. ടിം പെയിനാണ് നിലവില്‍ ഓസ്ട്രേലിയയെ നയിക്കുന്നത്. വാര്‍ണര്‍ക്കെതിരെ ഐസിസി നടപടിയൊന്നും ഇപ്പോള്‍ എടുത്തിട്ടില്ലെങ്കിലും ക്രിക്കറ്റ് ഓസ്ട്രേലിയ നടപടിയ്ക്ക് ശേഷം താരത്തിനെതിരെയും നടപടിയുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial