അവര്‍ക്കും ഇനി പണക്കിലുക്കം

@AFP
- Advertisement -

അവസാനം ബിസിസിഐ കനിഞ്ഞു. പാക്കിസ്ഥാനെ പരാജയപ്പെടുത്തി കാഴ്ച പരിമിതിയുള്ളവരുടെ ലോകകപ്പ് ജയിച്ച ഇന്ത്യന്‍ ടീമിനു ബിസിസിഐയുടെ വക ഒരു കോടി രൂപ. സുപ്രീം കോടതി നിയമിച്ച കമ്മിറ്റിയുടെ യോഗത്തിലാണ് ഇത്തരത്തിലുള്ളൊരു തീരുമാനം എടുത്തതെന്നാണ് അറിയാന്‍ കഴിയുന്നത്. ഈ തുക അവര്‍ക്ക് വലിയ ആശ്വാസമാകുമെന്നാണ് ടീമിന്റെ കോച്ച് പാട്രിക് രാജ്കുമാര്‍ അറിയിച്ചത്. ഇതിനു മുമ്പും പല തവണ ബിസിസിഐ അധികാരികളോടു സഹായവും അംഗീകാരവും ചോദിച്ച് എഴുതിയിട്ടുണ്ടെങ്കിലും അന്നൊന്നും ആരും ഇത് ചെവി കൊണ്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

നേരത്തെ മുന്‍ ഇന്ത്യന്‍ താരം ശ്രീശാന്ത് ടീമിനു സഹായം വാഗ്ധാനം ചെയ്തിരുന്നു. ഒമാന്‍ ജ്വല്ലറി ഉദ്ഘാടത്തിനു ലഭിച്ച വെളിപ്പെടുത്താത്ത തുകയാണ് ശ്രീശാന്ത് ടീമിനു നല്‍കും എന്ന് അറിയിച്ചിരുന്നത്.

Advertisement