primus mobile
primus mobile

ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് താരം കൗണ്ടിയിലേക്ക്

ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് താരം ഡുവാനേ ഒലിവിയറിനെ സ്വന്തമാക്കി കൗണ്ടി ടീമായ ഡെര്‍ബിഷയര്‍. 2018 സീസണിന്റെ ആദ്യ പകുതിയിലേക്കാണ് തങ്ങളുടെ വിദേശ താരത്തിന്റെ ക്വാട്ടയില്‍ ഒലിവിയറിനെ കൗണ്ടി ക്ലബ്ബ് സ്വന്തമാക്കിയത്. കൗണ്ടി ചാമ്പ്യന്‍ഷിപ്പ് മാച്ചുകളില്‍ ആദ്യ ഏഴ് മത്സരങ്ങള്‍ക്കും റോയല്‍ ലണ്ടന്‍ ഏകദിന കപ്പിലും താരം ഡെര്‍ബിഷയറിനു വേണ്ടി ലഭ്യമായിരിക്കും. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ അനുമതി ലഭിക്കുകയാണെങ്കിലാണ് താരത്തിനു ഏകദിന കപ്പിനു കളിക്കുവാനാവുക.

ശ്രീലങ്കയ്ക്കെതിരെ കഴിഞ്ഞ വര്‍ഷമാണ് ഒലിവിയര്‍ തന്റെ ടെസ്റ്റ് അരങ്ങേറ്റം നടത്തിയത്. ആകെ അഞ്ച് മത്സരങ്ങളാണ് താരം ഇതുവരെ കളിച്ചിട്ടുള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial