ഓജയ്ക്ക് ഹൈദ്രാബാദിലേക്ക് മടക്കമില്ല

2015-16 സീസണില്‍ ഹൈദ്രാബാദില്‍ നിന്ന് ബംഗാളിലേക്ക് ക്രിക്കറ്റ് കളിക്കാന്‍ എത്തിയ പ്രഗ്യാന്‍ ഓജയ്ക്ക് മടക്കം നിഷേധിച്ച് ബംഗാള്‍ ക്രിക്കറ്റ് അസോസ്സിയേഷന്‍. തിരികെ ഹൈദ്രാബാദിലേക്ക് മടങ്ങുവാനുള്ള താരത്തിന്റെ അപേക്ഷയ്ക്കുമേലുള്ള നോ-ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ക്രിക്കറ്റ് അസോസ്സിയേഷന്‍ ഓഫ് ബംഗാള്‍(സിഎബി) നിരസിക്കുകയായിരുന്നു.

അസോസ്സിയേഷന്‍ പ്രസിഡന്റ് ഗാംഗുലി ഓജ ബംഗാളിനു വേണ്ടിത്തന്നെ കളിക്കുമെന്നാണ് അറിയിച്ചത്. താരത്തിനു അനുമതി നല്‍കേണ്ടതില്ല എന്നതാണ് തങ്ങളുടെ തീരുമാനമെന്നും ഗാംഗുലി കൂട്ടിചേര്‍ത്തു. ഹൈദ്രാബാദ് താഴ്ന്ന ഡിവിഷനില്‍ കളിച്ചിരുന്നപ്പോള്‍ ബംഗാളിനായി ഓജയ്ക്ക് കളിക്കാന്‍ അനുമതി ബംഗാള്‍ നല്‍കിയിട്ടുണ്ടെന്നും അതിനാല്‍ ഇപ്പോള്‍ തിരികെ മടങ്ങിപോകാനാകില്ലെന്നുമാണ് മുന്‍ ഇന്ത്യന്‍ നായകന്‍ വിശദീകരിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഓറഞ്ച് പടയുടെ ലോകകപ്പ് സ്വപനങ്ങൾ തച്ചുടച്ച് ഫ്രഞ്ച് പട
Next articleഅവസാന നിമിഷം ഡ്രിങ്ക് വാട്ടറിനെ കൈക്കലാക്കി ചെൽസി