ടോം കുറന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിലേക്ക്, ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ച പോലെ ഇംഗ്ലണ്ടിന്റെ ഓള്‍റൗണ്ടര്‍ ടോം കുറന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനു വേണ്ടി ഐപിഎല്‍ 2018ല്‍ കളിക്കും. പരിക്കേറ്റ മിച്ചല്‍ സ്റ്റാര്‍ക്കിനു പകരമാണ് താരം കൊല്‍ക്കത്ത നിരയിലേക്ക് എത്തുന്നത്. കഴിഞ്ഞ ദിവസം താരം ടീമിന്റെയും ഐപിഎലിന്റെയും ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഫോളോ ചെയ്യുവാനാരംഭിച്ചതോടെയാണ് അഭ്യൂഹങ്ങള്‍ക്ക് ശക്തി പ്രാപിച്ചത്.

ഇപ്പോള്‍ ഔദ്യോഗികമായി താരവുമായി കരാറില്‍ കൊല്‍ക്കത്ത ഏര്‍പ്പെട്ടുവെന്നാണ് അറിയുവാന്‍ കഴിയുന്നത്. അല്പ സമയത്തിനുള്ളില്‍ ടീമില്‍ നിന്ന് ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വരുമെന്നാണ് അറിയുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസാന്റനറിനു പകരക്കാരന്‍, നിലപാട് വ്യക്തമാക്കാതെ ചെന്നൈ
Next articleയോ യോ ടെസ്റ്റ് നടപ്പിലാക്കി ഐപിഎല്‍ ഫ്രാഞ്ചൈസികളും