Picsart 22 09 27 16 00 57 256

ഏകദിന റാങ്കിംഗിൽ ഹർമൻപ്രീത് കൗറിന്റെ കുതിപ്പ്, സ്മൃതിയും മുന്നോട്ട്

ഇംഗ്ലണ്ടിനെതിരായ തകർപ്പൻ പ്രകടനത്തിന് പിന്നാലെ ഇന്ത്യൻ വനിതാ താരങ്ങൾ ഏകദിന റാങ്കിംഗിൽ മുന്നോട്ട്‌‌‌. ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ഐസിസി വനിതാ ഏകദിന പ്ലെയർ റാങ്കിംഗിൽ നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി അഞ്ചാം സ്ഥാനത്തെത്തി. ഹർമൻപ്രീത് ആണ് ബാറ്റിങിൽ ഏറ്റവും മുന്നിൽ ഉള്ള ഇന്ത്യൻ താരം.

ഇംഗ്ലണ്ടിന് എതിരാറ്റ രണ്ടാം മത്സരത്തിൽ 111 പന്തിൽ പുറത്താകാതെ 143 റൺസാണ് കൗർ അടിച്ചുകൂട്ടിയിരുന്നത്.

സ്മൃതി മന്ദാന ഒരു സ്ഥാനം മെച്ചപ്പെടുത്തി ആറാം സ്ഥാനത്തെത്തി. ലോർഡ്സിൽ നടന്ന മൂന്നാം മത്സരത്തിൽ പുറത്താകാതെ 68 റൺസ് നേടിയ ദീപ്തി ശർമ്മ എട്ട് സ്ഥാനങ്ങൾ ഉയർത്തി 24-ാം സ്ഥാനത്തും എത്തി.

വിരമിച്ച ഫാസ്റ്റ് ബൗളർ ജൂലൻ ഗോസ്വാമി ബൗളിംഗിൽ അഞ്ചാം സ്ഥാനത്ത് നിൽക്കുന്നു.

Exit mobile version