
ഇംഗ്ലണ്ട് ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടതില്‍ വിഷമിക്കേണ്ടതില്ലെന്നും ഈ അവസരം ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കായി ഉപയോഗിക്കാമെന്നുമാണ് താന്‍ കരുതുന്നതെന്നുവെന്നും അറിയിച്ച് അജിങ്ക്യ രഹാനെ. ഇംഗ്ലണ്ടിലേക്കുള്ള 16 അംഗ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ രഹാനെ ഒഴിവാക്കപ്പെടുകയായിരുന്നു. ജൂലൈ ആദ്യം പരിമിത ഓവര്‍ പരമ്പരയും ഓഗസ്റ്റ് ആദ്യം ടെസ്റ്റ് പരമ്പരയും അരങ്ങേറും.
തനിക്ക് ഏകദിന ടീമിലേക്ക് തീര്‍ച്ചയായും തിരികെ വരാനാകുമെന്ന് താന്‍ വിശ്വസിക്കുന്നതായി രഹാനെ പറഞ്ഞു. ലോകകപ്പ് ടീമില്‍ തനിക്ക് ഇടം നേടാനാകുമെന്നാണ് തന്റെ വിശ്വാസമെന്നും അജിങ്ക്യ പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ താന്‍ ടെസ്റ്റ് ക്രിക്കറ്റിനെക്കുറിച്ച് മാത്രമേ ചിന്തിക്കുന്നുള്ളു. ഏകദിനത്തില്‍ അവസരം ലഭിച്ചപ്പോളെല്ലാം താന്‍ മികവ് പുലര്‍ത്തിയിട്ടുണ്ട്. ഓസ്ട്രേലിയയ്ക്കെതിരെ നന്നായി കളിച്ചു. ദക്ഷിണാഫ്രിക്കയില്‍ മാനേജ്മെന്റ് എന്നെ നാലാം നമ്പറില്‍ പരീക്ഷിച്ചു. ഞാന്‍ മികവ് പുലര്‍ത്തിയെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് രഹാനെ പറഞ്ഞു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial