Site icon Fanport

വെല്ലിംഗ്ടണില്‍ പത്ത് വിക്കറ്റ് വിജയവുമായി ന്യൂസിലാണ്ട്

വെല്ലിംഗ്ടണിലെ ആദ്യ ടെസ്റ്റില്‍ നാണംകെട്ട് ഇന്ത്യ. രണ്ടാം ഇന്നിംഗ്സിലും ബാറ്റ്സ്മാന്മാര്‍ കൈവിട്ടപ്പോള്‍ 191 റണ്‍സാണ് ഇന്ത്യയ്ക്ക് നേടാനായത്. ടിം സൗത്തി അഞ്ചും ട്രെന്റ് ബോള്‍ട്ട് നാലും വിക്കറ്റ് നേടിയാണ് രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യയുടെ അന്തകരായത്. ഇന്ത്യ വെറും 8 റണ്‍സ് ലീഡ് നേടിയപ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 10 റണ്‍സ് 1.4 ഓവറില്‍ നേടി ന്യൂസിലാണ്ട് ജയം സ്വന്തമാക്കുകയായിരുന്നു.

144/4 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് രഹാനെയെയാണ്(29) ആദ്യം നഷ്ടമായത്. തൊട്ടടുത്ത ഓവറില്‍ വിഹാരിയെയും(15) നഷ്ടമായ ഇന്ത്യയ്ക്കായി ഋഷഭ് പന്ത് 25 റണ്‍സ് നേടി ചെറുത്ത്നില്പിനായി ശ്രിച്ചുവെങ്കിലും അധികം വൈകാതെ ഇന്ത്യയുടെ ഇന്നിംഗ്സ് 191 റണ്‍സില്‍ അവസാനിച്ചു.

Exit mobile version