Indianz

ന്യൂസിലാണ്ടിന്റെ ലീഡ് 300 കടന്നു, സുന്ദറിന് 4 വിക്കറ്റ്

ഇന്ത്യയും ന്യൂസിലാണ്ടും തമ്മിലുള്ള പൂനെയിലെ രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്കെതിരെ രണ്ടാം ഇന്നിംഗ്സിൽ ന്യൂസിലാണ്ട് 198/5 എന്ന നിലയിൽ. ആദ്യ ഇന്നിംഗ്സിൽ ന്യൂസിലാണ്ട് 259 റൺസ് നേടിയപ്പോള്‍ ഇന്ത്യ വെറും 156 റൺസിനാണ് ഓള്‍ഔട്ട് ആയത്.

301 റൺസിന്റെ ലീഡാണ് രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ ന്യൂസിലാണ്ടിന്റെ കൈവശമുള്ളത്. 86 റൺസ് നേടിയ ടോം ലാഥം ആണ് ന്യൂസിലാണ്ടിന്റെ ടോപ് സ്കോറര്‍. 30 റൺസ് നേടിയ ടോം ബ്ലണ്ടലാണ് ക്രീസിലുള്ളത്. ഇന്ത്യയ്ക്കായി വാഷിംഗ്ടൺ സുന്ദര്‍ നാല് വിക്കറ്റ് വീഴ്ത്തി.

ഇന്ത്യന്‍ ഇന്നിംഗ്സിൽ 38 റൺസ് നേടി രവീന്ദ്ര ജഡേജയായിരുന്നു ടോപ് സ്കോറര്‍. യശസ്വി ജൈസ്വാളും ശുഭ്മന്‍ ഗില്ലും 30 റൺസ് നേടി പുറത്തായി.

Exit mobile version