Site icon Fanport

കോൺവേ പൊരുതുന്നു, ന്യൂസിലാണ്ടിന് 5 വിക്കറ്റ് നഷ്ടം

ഇംഗ്ലണ്ടിനെിരെ ലീഡ് വഴങ്ങാതിരിക്കുവാന്‍ ന്യൂസിലാണ്ട് ശ്രമിക്കുമ്പോള്‍ ടീമിന്റെ പ്രതീക്ഷ മുഴുവന്‍ ഡെവൺ കോൺവേയിൽ. ഇന്ന് രണ്ടാം ദിവസം ടീ ബ്രേക്കിന് ടീമുകള്‍ പിരിയുമ്പോള്‍ ന്യൂസിലാണ്ട് 138/5 എന്ന നിലയിലാണ്.

72 റൺസ്നേടിയ ഡെവൺ കോൺവേ മാത്രമാണ് ന്യൂസിലാണ്ട് നിരയിൽ പൊരുതുന്നത്. ടോം ബ്ലണ്ടൽ 21 റൺസ് നേടി ക്രീസിലുണ്ട്. നൈറ്റ് വാച്ച്മാനായി ഇറങ്ങിയ നീൽ വാഗ്നര്‍ 27 റൺസ് നേടി പുറത്തായപ്പോള്‍ ഡാരിൽ മിച്ചൽ റൺ എടുക്കുന്നതിന് മുമ്പ് പുറത്തായി.

വാഗ്നറെ ബ്രോഡും മിച്ചലിനെ റോബിന്‍സണും ആണ് പുറത്താക്കിയത്. 187 റൺസ് പിന്നിലാണ് ന്യൂസിലാണ്ട് മത്സരത്തിൽ ഇപ്പോളും.

Exit mobile version