റെക്കോര്‍ഡ് ലക്ഷ്യം പിന്തുടര്‍ന്ന് ന്യൂസിലാണ്ട്, വെളിച്ചക്കുറവ് മൂലം കളി തടസ്സപ്പെട്ടു

രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് 352/9 എന്ന നിലയില്‍ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തപ്പോള്‍ ന്യൂസിലാണ്ടിനു ക്രൈസ്റ്റ്ചര്‍ച്ച് ടെസ്റ്റ് വിജയിക്കുവാന്‍ വേണ്ടിയിരുന്നത് 382 റണ്‍സ്. വിജയ ലക്ഷ്യം തേടിയിറങ്ങിയ ആതിഥേയര്‍ രണ്ടാം ഇന്നിംഗ്സില്‍ വിക്കറ്റ് നഷ്ടമില്ലാതെ 42 റണ്‍സ് നേടി നില്‍ക്കുമ്പോള്‍ വെളിച്ചക്കുറവ് മൂലം കളി തടസ്സപ്പെടുകയായിരുന്നു. ന്യൂസിലാണ്ടിനായി ടോം ലാഥം 25 റണ്‍സും ജീത്ത് റാവല്‍ 17 റണ്‍സും നേടി ക്രീസില്‍ നില്‍ക്കുന്നു.

202/3 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്ടിനുവേണ്ടി തലേ ദിവസം ക്രീസിലുണ്ടായിരുന്ന ജോ റൂട്ടും(54) ദാവീദ് മലനും(53) അര്‍ദ്ധ ശതകം നേടി പുറത്തായി. ജോണി ബൈര്‍സ്റ്റോ 36 റണ്‍സ് നേടി പുറത്തായപ്പോള്‍ 352/9 എന്ന സ്കോറില്‍ ഡിക്ലയര്‍ ചെയ്യാന്‍ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് തീരുമാനിക്കുകയായിരുന്നു. 14 റണ്‍സുമായി ജാക്ക് ലീഷ് പുറത്താകാതെ നില്‍ക്കുകയായിരുന്നു.

ന്യൂസിലാണ്ടിനായി കോളിന്‍ ഡി ഗ്രാന്‍ഡോം നാലും ട്രെന്റ് ബൗള്‍ട്ട്, നീല്‍ വാഗ്നര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി. ടിം സൗത്തിയ്ക്കാണ് ഒരു വിക്കറ്റ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഡല്‍ഹിയ്ക്ക് തുടക്കം കടുപ്പം
Next articleഇസ്‌നർക്ക് മിയാമി മാസ്റ്റേഴ്സ് കിരീടം