ഇന്ത്യയെ കീഴടക്കി ന്യൂസിലാണ്ട്, വിരാട് കോഹ്‍ലിയ്ക്കും ടോം ലാഥമിനു ശതകം

- Advertisement -

ഇന്ത്യയെ കീഴടക്കി പരമ്പരയ്ക്ക് തുടക്കം കുറിച്ച് ന്യൂസിലാണ്ട്. ബൗളിംഗില്‍ ട്രെന്റ് ബൗള്‍ട്ടും ബാറ്റിംഗില്‍ ടോം ലാഥം, റോസ് ടെയിലര്‍ എന്നിവരാണ് ന്യൂസിലാണ്ടിനായി തിളങ്ങിയത്. ഇന്ത്യയ്ക്കായി വിരാട് കോഹ്‍ലി ശതകം നേടിയെങ്കിലും ടീമിന്റെ വിജയത്തിനു അത് മതിയായിരുന്നില്ല. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 280 റണ്‍സ് നേടിയപ്പോള്‍ ന്യൂസിലാണ്ട് നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 6 പന്തുകള്‍ ശേഷിക്കെയാണ് ന്യൂസിലാണ്ട് തങ്ങളുടെ ജയം സ്വന്തമാക്കിയത്.

ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ കോഹ്‍ലി ബാറ്റിംഗ് തിരഞ്ഞെടുത്തുവെങ്കിലും ഇന്ത്യന്‍ ഓപ്പണര്‍മാരെ ഇരുവരെയും ട്രെന്റ് ബൗള്‍ട്ട് മടക്കി അയയ്ക്കുകയായിരുന്നു. ഇന്ത്യന്‍ നിരയില്‍ വിരാട് കോഹ്‍ലി തന്റെ 200ാം ഏകദിനം മികച്ച ശതകം നേടി ഉജ്ജ്വലമാക്കിയെങ്കിലും മറ്റു ടീമംഗങ്ങളില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിച്ചില്ല. 37 റണ്‍സ് നേടിയ ദിനേശ് കാര്‍ത്തിക്കാണ് ഇന്ത്യന്‍ നിരയിലെ രണ്ടാം ടോപ് സ്കോറര്‍.

ട്രെന്റ് ബൗള്‍ട്ട് 4 വിക്കറ്റും ടിം സൗത്തി മൂന്ന് വിക്കറ്റും വീഴ്ത്തി. 8 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 50 ഓവറില്‍ 280 റണ്‍സിനു ഇന്ത്യയെ നിയന്ത്രിക്കാന്‍ ന്യൂസിലാണ്ട് ബൗളര്‍മാര്‍ക്കായി.

മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാണ്ട് 80/3 എന്ന നിലയിലേക്ക് വീണുവെങ്കിലും നാലാം വിക്കറ്റില്‍ ഒത്തുകൂടിയ റോസ് ടെയിലര്‍-ടോം ലാഥം കൂട്ടുകെട്ട് കൂടുതല്‍ നഷ്ടമില്ലാതെ ടീമിനെ വിജയത്തിലേക്ക് നയിച്ചു. 48.5 ഓവറില്‍ റോസ് ടെയിലര്‍(95) പുറത്താകുമ്പോള്‍ 200 റണ്‍സ് കൂട്ടുകെട്ട് നേടിയിരുന്നു ഇരുവരും തമ്മില്‍. ടോം ലാഥം 103 റണ്‍സ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement