Newzealand

ടി20 പരമ്പര സ്വന്തമാക്കി ന്യൂസിലാണ്ട്, മൂന്നാം മത്സരത്തിൽ 45 റൺസ് വിജയം

ഫിന്‍ അലന്റെ മികവിൽ 224 റൺസ് നേടിയ ന്യൂസിലാണ്ടിനെതിരെ ചേസിംഗിനിറങ്ങിയ പാക്കിസ്ഥാന്റെ ഇന്നിംഗ്സ് 179 റൺസില്‍ അവസാനിച്ചപ്പോള്‍ 45 റൺസ് വിജയം സ്വന്തമാക്കി ന്യൂസിലാണ്ട്. ഇതോടെ ടി20 പരമ്പര 3-0ന് ന്യൂസിലാണ്ട് സ്വന്തമാക്കി.

ബാബര്‍ അസം 37 പന്തിൽ 58 റൺസ് നേടിയപ്പോള്‍‍ 15 പന്തിൽ 28 റൺസ് നേടിയ മൊഹമ്മദ് നവാസ് ആണ് ടീമിന്റെ രണ്ടാമത്തെ ടോപ് സ്കോറര്‍. മൊഹമ്മദ് റിസ്വാന്‍ 24 റൺസ് നേടി. ഏഴ് വിക്കറ്റുകള്‍ പാക്കിസ്ഥാന് നഷ്ടമായപ്പോള്‍ ടിം സൗത്തി ന്യൂസിലാണ്ടിനായി രണ്ട് വിക്കറ്റ് നേടി.

Exit mobile version