
20 ക്രിക്കറ്റര്‍മാര്‍ക്ക് പുതിയ കരാര്‍ നല്കി ന്യൂസിലാണ്ട് ക്രിക്കറ്റ്. ഇവയില്‍ ടോഡ് ആസ്ട്ലേ മാത്രമാണ് പുതുമുഖം. ജിമ്മി നീഷം, നീല്‍ ബ്രൂം എന്നിവരെയാണ് ഇത്തവണ കേന്ദ്ര കരാറില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 21 താരങ്ങള്‍ക്കാണ് കരാര്‍ നല്കിയതെങ്കില് ഇത്തവണ അത് 20 ആക്കി ചുരുക്കിയിട്ടുണ്ട്.
കരാര്‍ താരങ്ങള്‍: കെയിന്‍ വില്യംസണ്, ടിം സൗത്തി, റോസ് ടെയിലര്‍, ട്രെന്റ് ബൗള്‍ട്ട്, കോറെ ആന്‍ഡേര്‍സണ്‍, ടോഡ് ആസ്ടലേ, ലോക്കി ഫെര്ഗൂസണ്, കോളിന് ഡി ഗ്രാന്‍ഡോം, മാര്ട്ടിന് ഗുപ്ടില്‍, മാറ്റ് ഹെന്റി, ടോം ലാഥം, കോളിന് മണ്‍റോ, ആഡം മില്‍നേ, ഹെന്റി നിക്കോളസ്, ജീത്ത് റാവല്‍, മിച്ചല്‍ സാന്റനര്‍, ഇഷ് സോധി, നീല്‍ വാഗ്നര്‍, ബിജെ വാട്ളിംഗ്, ജോര്‍ജ്ജ് വര്‍ക്കര്‍.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial