Site icon Fanport

അഫ്ഗാനിസ്ഥാനെതിരെ ചേസിംഗ് വിജയവുമായി ന്യൂസിലാണ്ട്

Timsiefert

അഫ്ഗാനിസ്ഥാനെതിരെ തകര്‍പ്പന്‍ ചേസിംഗുമായി ന്യൂസിലാണ്ട്. ഇന്ന് ടി20 ലോകകപ്പിലെ ഗ്രൂപ്പ് ഡി മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന് 182/6 എന്ന സ്കോര്‍ നേടാനായപ്പോള്‍ ന്യൂസിലാണ്ട് ലക്ഷ്യം 17.5 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് നേടിയത്.

അഫ്ഗാനിസ്ഥാന്‍ നിരയിൽ 63 റൺസുമായി ഗുൽബാദിന്‍ നൈബ് ടോപ് സ്കോറര്‍ ആയപ്പോള്‍ സെദ്ദിഖുള്ള അടൽ (29), റഹ്മാനുള്ള ഗുര്‍ബാസ് (27), ദാര്‍വിഷ് റസൂലി (20) എന്നിവരാണ് ടീമിനെ 182/6 എന്ന സ്കോറിലേക്ക് എത്തിച്ചത്. ന്യൂസിലാണ്ടിനായി ലോക്കി ഫെര്‍ഗൂസൺ 2 വിക്കറ്റ് നേടി.

മുജീബ് ന്യൂസിലാണ്ടിന് രണ്ടാം ഓവറിൽ ഇരട്ട പ്രഹരം ഏല്പിച്ചുവെങ്കിലും ടിം സീഫെര്‍ട് – ഗ്ലെന്‍ ഫിലിപ്പ്സ് കൂട്ടുകെട്ട് തകര്‍ച്ചയിൽ നിന്ന് ന്യൂസിലാണ്ടിനെ കരകയറ്റുകയായിരുന്നു. 42 പന്തിൽ 65 റൺസ് നേടിയ സീഫെര്‍ടും 25 പന്തിൽ 42 റൺസ് നേടി ഗ്ലെന്‍ ഫിലിപ്പ്സും ബാറ്റ് വീശിയപ്പോള്‍ ന്യൂസിലാണ്ട് മൂന്നാം വിക്കറ്റിൽ 70 റൺസ് നേടി. സീഫെര്‍ട് പുറത്താകുമ്പോള്‍ ന്യൂസിലാണ്ട് 124/4 എന്ന നിലയിലായിരുന്നു.

ബാക്കിയുള്ള റൺസ് മാര്‍ക്ക് ചാപ്മാന്‍ (28), ഡാരിൽ മിച്ചൽ (25 നോട്ട്ഔട്ട്), മിച്ചൽ സാന്റനര്‍ (17 നോട്ട്ഔട്ട്) എന്നിവര്‍ ചേര്‍ന്ന് നേടിയെടുക്കുകയായിരുന്നു. മുജീബ് രണ്ട് വിക്കറ്റുമായി അഫ്ഗാന്‍ ബൗളിംഗിൽ തിളങ്ങി.

Exit mobile version