Site icon Fanport

ന്യൂസിലാണ്ടിന് ഒരു വിക്കറ്റ് നഷ്ടം, ജയിക്കാന്‍ വേണ്ടത് 227 റൺസ്

ഹാമിള്‍ട്ടൺ ടെസ്റ്റിൽ വിജയത്തിനായി ന്യൂസിലാണ്ടിന് ഇനി നേടേണ്ടത് 227 റൺസ്. കൈവശമുള്ളത് 9 വിക്കറ്റ്. ടോം ലാഥം 21 റൺസുമായി നിൽക്കുമ്പോള്‍ 17 റൺസ് നേടിയ ഡെവൺ കോൺവേയുടെ വിക്കറ്റാണ് ന്യൂസിലാണ്ടിന് നഷ്ടമായത്. ഡെയിന്‍ പിഡെട് ആണ് വിക്കറ്റ് നേടിയത്. മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ 40 റൺസാണ് ന്യൂസിലാണ്ട് നേടിയിട്ടുള്ളത്.

ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്സിൽ ഡേവിഡ് ബെഡിംഗാം നേടിയ 110 റൺസിന്റെ ബലത്തിൽ 235 റൺസിൽ അവസാനിച്ചപ്പോള്‍ 267 റൺസായിരുന്നു ന്യൂസിലാണ്ടിന് മുന്നിലുള്ള വിജയ ലക്ഷ്യം.

രണ്ട് ദിവസങ്ങള്‍ ഉള്ളപ്പോള്‍ മത്സരം ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുകയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

Exit mobile version