ഇംഗ്ലണ്ടിനു വേണ്ടി തിളങ്ങി സ്പിന്നര്‍മാര്‍, വില്യംസണ്‍ പൊരുതിയിട്ടും 4 റണ്‍സിന്റെ തോല്‍വി വഴങ്ങി ന്യൂസിലാണ്ട്

- Advertisement -

അവസാന ഓവറില്‍ വിജയിക്കുവാന്‍ വേണ്ടിയിരുന്നത് 15 റണ്‍സ് എന്നാല്‍ ന്യൂസിലാണ്ടിനു നേടാനായത് 10 റണ്‍സ് മാത്രം. ഇംഗ്ലണ്ടിന്റെ 234 റണ്‍സ് സ്കോര്‍ പിന്തുടരാനിറങ്ങിയ ന്യൂസിലാണ്ട് ഒരു ഘട്ടത്തില്‍ ശക്തമായ നിലയിലായിരുന്നു. 80/1 എന്ന നിലയില്‍ നിന്ന് 103/6 എന്ന നിലയിലേക്ക് വീണ ആതിഥേയരെ കരയറ്റിയത് കെയിന്‍ വില്യംസണും ഒപ്പമെത്തിയ മിച്ചല്‍ സാന്റനറും ചേര്‍ന്നായിരുന്നു. 96 റണ്‍സ് ഏഴാം വിക്കറ്റ് കൂട്ടുകെട്ടില്‍ നേടി ടീമിനെ ഇരുവരും വിജയത്തിലേക്ക് നയിപ്പിക്കുമെന്ന് കരുതിയ നിമിഷത്തിലാണ് സാന്റനര്‍ റണ്ണൗട്ട് ആവുന്നത്. 41 റണ്‍സായിരുന്നു സാന്റനറുടെ സംഭാവന. 112 റണ്‍സുമായി കെയിന്‍ വില്യംസണ്‍ പുറത്താകാതെ നിന്നുവെങ്കിലും ടീമിനെ വിജയത്തിലെത്തുക്കുവാന്‍ നായകന് സാധിച്ചില്ല. മോയിന്‍ അലിയാണ് കളിയിലെ താരം.

50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ ന്യൂസിലാണ്ടിനു 230 റണ്‍സ് മാത്രമേ നേടാനായുള്ളു. ഇംഗ്ലണ്ടിനായി മോയിന്‍ അലി മൂന്നും ആദില്‍ റഷീദ് രണ്ടും വിക്കറ്റ് നേടി. ന്യൂസിലാണ്ട് മധ്യനിരയുടെ തകര്‍ച്ചയ്ക്ക് കാരണമായത് ഇരുവരുമായിരുന്നു. ക്രിസ് വോക്സ് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ മിച്ചല്‍ സാന്റനര്‍ റണ്‍ഔട്ട് ആവുകയായിരുന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനു 234 റണ്‍സ് മാത്രമേ നേടാനായുള്ളു. ഓയിന്‍ മോര്‍ഗനു(48) ബെന്‍ സ്റ്റോക്സുമാണ്(39) ടീമിനായി തിളങ്ങിയത്. ഇഷ് സോധി മൂന്ന് വിക്കറ്റുമായി ന്യൂസിലാണ്ട് നിരയില്‍ തിളങ്ങി. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 2-1നു ഇംഗ്ലണ്ട് ലീഡ് ചെയ്യുകയാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement