ഡേ നൈറ്റ് ടെസ്റ്റിനു ഒരുങ്ങി ന്യൂസിലാണ്ടും

അടുത്ത വര്‍ഷം മാര്‍ച്ചില്‍ ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ഒരു ഡേ നൈറ്റ് ടെസ്റ്റായിരിക്കുമെന്ന് അറിയിച്ച് ന്യൂസിലാണ്ട് ക്രിക്കറ്റ്. ഇതോടു കൂടി ഡേ നൈറ്റ് ടെസ്റ്റിനു ന്യൂസിലാണ്ടില്‍ അരങ്ങേറ്റം കുറിക്കപ്പെടും. മാര്‍ച്ച് 22നു ഓക്ലാന്‍ഡിലെ ഈഡന്‍ പാര്‍ക്കിലാവും ഈ ചരിത്ര മുഹൂര്‍ത്തം സംഭവിക്കുക.

ഇതുവരെ അഞ്ച് ഡേ-നൈറ്റ് ടെസ്റ്റുകളാണ് അരങ്ങേറിയിട്ടുള്ളത്. നവംബര്‍ 2015ല്‍ ഓസ്ട്രേലിയയും ന്യൂസിലാണ്ടും കൂടിയാണ് ചരിത്രത്തിലെ ആദ്യ ഡേ നൈറ്റ് ടെസ്റ്റില്‍ പങ്കുെടുത്തത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Leave a Comment