
ഓക്ലാന്ഡില് അഞ്ചാം ദിവസം പുരോഗമിക്കുമ്പോള്‍ വിജയത്തിനു കൈയ്യകലത്തിലെത്തി ന്യൂസിലാണ്ട്. ഡേ നൈറ്റ് ടെസ്റ്റില്‍ രണ്ടാം ഇന്നിംഗ്സില്‍ ചായയ്ക്ക് പിരിയുമ്പോള്‍ ഇംഗ്ലണ്ട് 217/6 എന്ന നിലയിലാണ്. 132/3 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്ടിനു അഞ്ചാം ദിവസത്തെ ഒന്നാം സെഷനില്‍ 85 റണ്‍സാണ് നേടാനായത്. ബെന്‍ സ്റ്റോക്സ് 26 റണ്‍സുമായി പുറത്താകാതെ നില്ക്കുമ്പോള് ജോണി ബൈര്‍സ്റ്റോ(26), മോയിന്‍ അലി(28), ദാവീദ് മലന്(23) എന്നിവരാണ് പുറത്തായത്.
മലനെ സൗത്തി പുറത്താക്കിയപ്പോള്‍ മോയിന്‍ അലിയെ ട്രെന്റ് ബൗള്‍ട്ടും ബൈര്‍സ്റ്റോയെ ടോഡ് ആസ്ട്ലേയും മടക്കിയയച്ചു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial