ഐസിസി നിരീക്ഷകന്‍ അനുമതി നല്‍കി, ടോസ് നേടിയ ന്യൂസിലാണ്ട് ബാറ്റ് ചെയ്യും

- Advertisement -

പിച്ച് വിവാദത്തിന്റെ പേരില്‍ പൂനെ മത്സരം തടസ്സപ്പെടുമോ എന്ന അഭ്യൂഹങ്ങള്‍ക്ക് വിട. ഐസിസി നിരീക്ഷകന്‍ പിച്ച് വിലയിരുത്തി അനുമതി നല്‍കിയതോടെ മത്സരം മുന്‍ നിശ്ചയ പ്രകാരം തന്നെ നടക്കുമെന്ന് ബിസിസിഐ അറിയിച്ചു. പൂനെ പിച്ച് ക്യുറേറ്റര്‍ പാണ്ഡുരംഗ് സാല്‍ഗോങ്കറെ ബിസിസിഐ വിവാദത്തെ തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.

ടോസ് നേടിയ ന്യൂസിലാണ്ട് മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. മാറ്റങ്ങളൊന്നുമില്ലാതെ ആദ്യ മത്സരം വിജയിച്ച ടീമിനെയാണ് ന്യൂസിലാണ്ട് ഇറക്കുന്നത്. ഇന്ത്യ കുല്‍ദീപിനു പകരം അക്സര്‍ പട്ടേലിനെ ടീമില്‍ ഉള്‍പ്പെടുത്തി.

ഇന്ത്യ: രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, വിരാട് കോഹ്‍ലി, ദിനേശ് കാര്‍ത്തിക്, കേധാര്‍ ജാഥവ്, എംഎസ് ധോണി, ഹാര്‍ദ്ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, യൂസുവേന്ദ്ര ചഹാല്‍

ന്യൂസിലാണ്ട്: മാര്‍ട്ടിന്‍ ഗുപ്ടില്‍, കോളിന്‍ മുണ്‍റോ, കെയിന്‍ വില്യംസണ്‍, റോസ് ടെയിലര്‍, ടോം ലാഥം, ഹെന്‍റി നിക്കോളസ്, കോളിന്‍ ‍‍ഡി ഗ്രാന്‍ഡോം, മിച്ചല്‍ സാന്റനര്‍, ആഡം മില്‍നേ, ടിം സൗത്തി, ട്രെന്റ് ബൗള്‍ട്ട്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement