രണ്ടാം സന്നാഹ മത്സരത്തില്‍ ന്യൂസിലാണ്ടിനു ജയം

- Advertisement -

ഇന്ത്യന്‍ ബോര്‍ഡ് പ്രസിഡന്റ്സ് ഇലവനെതിരെയുള്ള രണ്ടാം സന്നാഹ മത്സരത്തില്‍ വിജയം നേടി ന്യൂസിലാണ്ട്. ഇന്ന് മുംബൈയില്‍ നടന്ന മത്സരത്തില്‍ 33 റണ്‍സ് വിജയമാണ് ന്യൂസിലാണ്ട് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 343 റണ്‍സ് നേടിയപ്പോള്‍ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യന്‍ ബോര്‍ഡ് ടീം 47.1 ഓവറില്‍ 310 റണ്‍സിനു ഓള്‍ഔട്ട് ആയി.

ടോസ് നേടിയ ന്യൂസിലാണ്ട് ബാറ്റിംഗ് തിരഞ്ഞെടുത്തു. ടോം ലാഥം(108), റോസ് ടെയിലര്‍(102) എന്നിവരുടെ ശതകങ്ങളുടെ ബലത്തില്‍ ന്യൂസിലാണ്ട് 9 വിക്കറ്റ് നഷ്ടത്തില്‍ 343 റണ്‍സ് നേടുകയായിരുന്നു. ശതകം തികച്ച ശേഷം ഇരു ബാറ്റ്സ്മാന്മാരും റിട്ടേര്‍ഡ് ഔട്ട് ആവുകയായിരുന്നു. ആതിഥേയര്‍ക്കായി ജയ്ദേവ് ഉനഡ്കട് 4 വിക്കറ്റ് വീഴ്ത്തി.

344 റണ്‍സ് ലക്ഷ്യം തേടി ഇറങ്ങിയ ബോര്‍ഡ് പ്രസിഡന്റ്സ് ടീം 310 റണ്‍സിനു ഓള്‍ഔട്ട് ആയി. 65 റണ്‍സ് നേടിയ ഗുര്‍കീരത് മന്‍ 53 റണ്‍സുമായി കരുണ്‍ നായര്‍ എന്നിവരാണ് ബാറ്റിംഗ് ടീമിനായി തിളങ്ങിയത്. ജയ്ദേവ് ഉനഡ്കട് അവസാന ഓവറുകളില്‍ വെടിക്കെട്ട് ബാറ്റിംഗുമായി ആതിഥേയര്‍ക്ക് പ്രതീക്ഷയ്ക്ക് വക നല്‍കിയെങ്കിലും ആ ശ്രമത്തിനും അധിക നേരം ആയുസ്സുണ്ടായിരുന്നില്ല. 24 പന്തില്‍ നിന്നാണ് ഉനഡ്കട് 44 റണ്‍സ് നേടിയത്.

ന്യൂസിലാണ്ടിനായി മിച്ചല്‍ സാന്റനര്‍ 2 വിക്കറ്റും ടിം സൗത്തി, കോളിന്‍ മുണ്‍റോ എന്നിവര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement