Picsart 24 02 09 09 45 53 616

ന്യൂസിലൻഡിനെതിരെ ഓസ്ട്രേലിയൻ ടെസ്റ്റ് സ്ക്വാഡ് പ്രഖ്യാപിച്ചു, മൈക്കൾ നെസർ ടീമിൽ

ന്യൂസിലൻഡിനെതിരായ 2-മത്സര ടെസ്റ്റ് പരമ്പരയ്ക്കായി ഓസ്ട്രേലിയ ശക്തമായ 14 അംഗ ടീമിനെ പ്രഖ്യാപിച്ചു. പേസർ മൈക്കൽ നെസറിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പേസിന് അനുകൂല സാഹചര്യമായതിനാലാണ് ഇത്തരത്തിൽ ഒരു തീരുമാനം.

നെസർ ഇപ്പോൾ ഷെഫീൽഡ് ഷീൽഡിൽ ക്വീൻസ്‌ലൻഡിനായാണ് കളിക്കുന്നത്. 2021 ഡിസംബറിൽ ആഷസിൽ ഇംഗ്ലണ്ടിനെതിരായ അഡ്‌ലെയ്ഡ് ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ചതിന് ശേഷം നെസർ ഓസ്‌ട്രേലിയയ്‌ക്കായി 2 ടെസ്റ്റുകൾ മാത്രമേ കളിച്ചിട്ടുള്ളൂ.

ഫെബ്രുവരി 29ന് വെല്ലിംഗ്ടണിലെ സ്കൈ സ്റ്റേഡിയത്തിലാണ് ന്യൂസിലൻഡിന് എതിരായ ആദ്യ ടെസ്റ്റ്. ക്രൈസ്റ്റ് ചർച്ചിലെ ഹാഗ്ലി ഓവലിൽ മാർച്ച് എട്ട് മുതൽ രണ്ടാം ടെസ്റ്റും നടക്കും.

Australia Test squad for New Zealand Tests
Pat Cummins (c), Scott Boland, Alex Carey, Cameron Green, Josh Hazlewood, Travis Head, Usman Khawaja, Marnus Labuschagne, Nathan Lyon, Mitchell Marsh, Michael Neser, Matthew Renshaw, Steve Smith (vc), Mitchell Starc

Exit mobile version