Site icon Fanport

ന്യൂസിലൻഡ് 102ന് ഓളൗട്ട്, രണ്ടാം ടി20യും ജയിച്ച് ഓസ്ട്രേലിയ

ന്യൂസിലൻഡിന് എതിരായ രണ്ടാം ടി20യിലും ഓസ്ട്രേലിയക്ക് വിജയം. ന്യൂസിലൻഡിനെ 102 റണ്ണിന് ഒളൗട്ട് ആക്കി കൊണ്ടാണ് ഓസ്ട്രേലിയ വിജയിച്ചത്. ആദ്യം ബാറ്റു ചെയ്ത ഓസ്ട്രേലിയ 20 ഓവറിൽ 174ന് ഓളൗട്ട് ആയിരിന്നു. 17ആം ഓവറിലേക്ക് 102 റൺസിന് ന്യൂസിലൻഡ് ഓളൗട്ട് ആയി. 47 റൺസ് എടുത്ത ഗ്ലെൻ ഫിലിപ്സ് മാത്രമാണ് ന്യൂസിലൻഡിനായി ബാറ്റു കൊണ്ട് തിളങ്ങിയത്.

ഓസ്ട്രേലിയ 24 02 23 15 00 01 434

ഓസ്ട്രേലിയക്ക് ആയി അദം സാംബ നാലു വിക്കറ്റും നഥാൻ എലിസ്, ഹേസില്വുഡ്, കമ്മിൻസ് എന്നിവർ ഒരോ വിക്കറ്റും വീഴ്ത്തി‌. ഈ ജയത്തോടെ ഓസ്ട്രേലിയ പരമ്പരയിൽ 2-0ന് മുന്നിൽ എത്തി.

നേരത്തെ ആദ്യം ബാറ്റു ചെയ്ത ഓസ്ട്രേലിയക്ക് ആയി ട്രാവിസ് ഹെഡിന് അല്ലാതെ വേറെ ഒരു ബാറ്റർക്കും നല്ല സ്കോർ നേടാൻ ആകാത്തത് വലിയ സ്കോറിൽ എത്തുന്നതിൽ നിന്ന് ഓസ്ട്രേലിയയെ തടഞ്ഞു. ട്രാവിസ് ഹെഡ് 22 പന്തിൽ നിന്ന് 45 റൺസ് എടുത്താണ് പുറത്തായത്.

ഓസ്ട്രേലിയ 24 02 23 13 18 49 698

11 റൺസ് എടുത്ത സ്മിത്ത്, 6 റൺസ് എടുത്ത മാക്സ്‌വെൽ, 5 റൺസ് എടുത്ത ജോഷ് ഇംഗ്ലിസ് എന്നിവർ നിരാശപ്പെടുത്തി. മിച്ച് മാർഷ് 26 റൺസും ടിം ഡേവിഡ് 17 റൺസും എടുത്തു. അവസാനം 22 പന്തിൽ 28 റൺസ് എടുത്ത പാറ്റ് കമ്മിൻസ് ഓസ്ട്രേലിയയെ നല്ല സ്കോറിൽ എത്താൻ സഹായിച്ചു.

ന്യൂസിലൻഡിനായി ലോകി ഫെർഗൂസൺ നാല് വിക്കറ്റും, ആദം മിൽനെ,, ബെൻ സിയേർസ്, സാന്റ്നർ എന്നിവർ രണ്ട് വിക്കറ്റുകൾ വീതവും വീഴ്ത്തി.

Exit mobile version