മൂന്നാം അനൗദ്യോഗിക ഏകദിനം, ന്യൂസിലാണ്ട് എയ്ക്കെതിരെ ബേസില്‍ തമ്പി കളിക്കും

- Advertisement -

ഇന്ത്യ എ യുടെ ന്യൂസിലാണ്ടിനെതിരെയുള്ള മൂന്നാം അനൗദ്യോഗിക ഏകദിനത്തില്‍ ബേസില്‍ തമ്പി കളിക്കും. വിശാഖപട്ടണത്ത് നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലാണ്ട് എ ബാറ്റിംഗ് തിരഞ്ഞെടുത്തു. ശ്രേയസ്സ് അയ്യര്‍ ആണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്.

ആദ്യ ഏകദിനം ഒക്ടോബര്‍ ആറിനു മഴ മൂലം തടസ്സപ്പെട്ടത്തിനാല്‍ ഒക്ടോബര്‍ ഏഴിലേക്ക് മാറ്റിയെങ്കിലും അന്നും ഒരു പന്ത് പോലും എറിയാനാകാതെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. ഒക്ടോബര്‍ 8നു നടക്കേണ്ട രണ്ടാം ഏകദിനം ഒക്ടോബര്‍ 10ലേക്ക് മാറ്റി. ആ മത്സരം ടൈയില്‍ അവസാനിക്കുകയായിരുന്നു.

42 ഓവറായി ചുരുക്കിയ മത്സരത്തില്‍ ന്യൂസിലാണ്ടും ഇന്ത്യയയും 269 റണ്‍സ് നേടുകയായിരുന്നു.

ഇന്ത്യ എ: പൃഥ്വി ഷാ, മയാംഗ് അഗര്‍വാല്‍, ശ്രേയസ്സ് അയ്യര്‍, ശ്രീവത്സ് ഗോസ്വാമി, ദീപക് ഹൂഡ, അങ്കിത് ഭാവ്നേ, വിജയ് ശങ്കര്‍, കരണ്‍ ശര്‍മ്മ, ഷാഹ്ബാസ് നദീം, മുഹമ്മദ് സിറാജ്, ബേസില്‍ തമ്പി

ന്യൂസിലാണ്ട് എ : ജോര്‍ജ്ജ് വര്‍ക്കര്‍, കോളിന്‍ മുണ്‍റോ, ഗ്ലെന്‍ ഫിലിപ്പ്സ്, ഹെന്‍റി നിക്കോളസ്, ടോം ബ്രൂസ്, ടിം സീഫെര്‍ട്, കോളിന്‍ ഗ്രാന്‍ഡ്ഹോം, ടോഡ് ആസ്ട്‍ലേ, ഇഷ് സോഥി, ലൂക്കി ഫെര്‍ഗൂസണ്‍, സെത്ത് റാന്‍സ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement