എനിക്കിപ്പോള്‍ റിട്ടയര്‍ ചെയ്യാന്‍ താല്പര്യമില്ല: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റില്‍ നിന്ന് ഇപ്പോള്‍ റിട്ടയര്‍മെന്റിനെക്കുറിച്ച് താന്‍ ആലോചിക്കുന്നില്ലെന്ന് പറഞ്ഞ് ചെന്നൈ താരം ഹര്‍ഭജന്‍ സിംഗ്. തുടര്‍ന്നും ക്രിക്കറ്റ് കളിക്കുകയെന്നതാണ് തന്റെ ആഗ്രഹം അതിനാല്‍ ഇപ്പോള്‍ റിട്ടയര്‍മെന്റ് ആലോചനയില്ല. യുവരാജ് സിംഗിനെയും ഗൗതം ഗംഭീറിനെയും ചൂണ്ടിക്കാണിച്ച ഹര്‍ഭജന്‍ ഇരുവരും ആരാധകര്‍ക്കായി കളിക്കുന്നത് പോലെ തനിക്കും തുടര്‍ന്നും കളിക്കുവാന്‍ ആണ് ആഗ്രഹം.

ഇന്ത്യന്‍ ടീമില്‍ സ്ഥാനം നഷ്ടമായെങ്കിലും തുടര്‍ന്നും ആഭ്യന്തര ക്രിക്കറ്റിലും ഐപിഎലിലും സജീവമായി നില്‍ക്കുക എന്നതാണ് തന്റെ ഇപ്പോളത്തെ ലക്ഷ്യമെന്നും ഇന്ത്യയുടെ മുന്‍ സ്പിന്നര്‍ പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial