ധോണിയുടെ മടങ്ങിവരവ് എന്നുണ്ടാകുമെന്ന് ഉറപ്പില്ലെന്ന് പറഞ്ഞ് വിരേന്ദര്‍ സേവാഗ്

ഇന്ത്യന്‍ ടീമില്‍ യുവ താരങ്ങളുടെ മികച്ച പ്രകടനം വരുന്ന സാഹചര്യത്തില്‍ എംഎസ് ധോണി എവിടെ കളിക്കുമെന്നതില്‍ തനിക്ക് വ്യക്തതയില്ലെന്നും അതിനാല്‍ തന്നെ താരത്തിന്റെ മടങ്ങി വരവ് ഉടനുണ്ടാകുമോയെന്ന് അറിയില്ലെന്നും മുന്‍ ഇന്ത്യന്‍ താരവും വെടിക്കെട്ട് ബാറ്റ്സ്മാനുമായ വിരേന്ദര്‍ സേവാഗ്. ഐപിഎലിലൂടെ ഇന്ത്യന്‍ മുന്‍ നായകന്‍ ധോണിയുടെ മടങ്ങി വരവ് പ്രതീക്ഷിച്ചിരുന്നതാണെങ്കിലും കൊറോണ വ്യാപനം മൂലം മത്സരം നീട്ടി വെച്ചിരിക്കുകയാണ്. സ്ഥിതിഗതികള്‍ ഭേദമായാല്‍ മാത്രമേ ഈ സീസണില്‍ ഐപിഎല്‍ നടക്കുവാന്‍ സാധ്യതയുള്ളു. അങ്ങനെയെങ്കില്‍ ക്രിക്കറ്റിലേക്കുള്ള ധോോണിയുടെ മടങ്ങി വരവ് ഇനിയും വൈകും.

ഋഷഭ് പന്തും കെഎല്‍ രാഹുലും മികച്ച ഫോമില്‍ കളിക്കുമ്പോള്‍ ധോണിയുടെ മടക്കം താന്‍ ഉടനൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് സേവാഗ് വ്യക്തമാക്കി. ഇരുവരും അടുത്തിടെ മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്നും അതിനാല്‍ തന്നെ അവരെ മാറ്റേണ്ട ഒരു സാഹചര്യവുമില്ലെന്ന് സേവാഗ് വ്യക്തമാക്കി.

Exit mobile version