Afghanistan

അഫ്ഗാനിസ്ഥാന് പുതിയ മുഖ്യ സെലക്ടർ

മുന്‍ മധ്യനിര ബാറ്റ്സ്മാന്‍ നൂര്‍-ഉള്‍-ഹക്ക് മാലിക്സായിയെ മുഖ്യ സെലക്ടര്‍ ആയി പ്രഖ്യാപിച്ച് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. കഴിഞ്ഞ മൂന്ന് മാസമായി ടീമിന്റെ മുഖ്യ സെലക്ടറെന്ന ചുമതല താത്കാലികമായി വഹിക്കുകയായിരുന്നു മാലിക്സായി.

വരും വര്‍ഷങ്ങളിലേക്കുള്ള ടീമിനെ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാവും താന്‍ പ്രവര്‍ത്തിക്കകു എന്ന് മാലിക്സായി വ്യക്തമാക്കി. പ്രതിഭകള്‍ നിറ‍ഞ്ഞ രാജ്യമാണ് അഫ്ഗാനിസ്ഥാന്‍ എന്നും ഇവര്‍ക്ക് ശരിയായ സൗകര്യങ്ങള്‍ ഒരുക്കണമെന്നതാണ് പ്രധാനം എന്നും അഫ്ഗാനിസ്ഥാന്‍ മുഖ്യ സെലക്ടര്‍ പറഞ്ഞു.

Exit mobile version