Picsart 24 02 20 18 33 20 575

നൂർ അഹമ്മദിനെ ഇൻ്റർനാഷണൽ ലീഗ് ടി20 12 മാസത്തേക്ക് വിലക്കി

അഫ്ഗാൻ സ്പിന്നർ നൂർ അഹമ്മദിനെ ILT20 ഒരു വർഷത്തേക്ക് ബാൻ ചെയ്തു. ടൂർണമെൻ്റിൻ്റെ സീസൺ 1 ന് ഒപ്പിട്ട ഷാർജ വാരിയേഴ്‌സുമായുള്ള പ്ലെയർ കരാർ ലംഘിച്ചതിന് ആണ് സ്പിന്നർ നൂർ അഹമ്മദിനെ ഇൻ്റർനാഷണൽ ലീഗ് ടി20 12 മാസത്തേക്ക് വിലക്കിയത്. നൂറിന് ഒരു വർഷം കൂടി കരാർ നീട്ടിനൽകാൻ വാരിയേഴ്‌സ് ശ്രമിച്ചു എങ്കിലും താരം ഒപ്പിടാൻ വിസമ്മതിച്ചു. ഇതാണ് പ്രശ്നമായത്.

നൂർ വിസമ്മതിച്ചതിനെത്തുടർന്ന്, ഈ തർക്കത്തിൽ ഇടപെടാൻ ഷാർജ വാരിയേഴ്സ് ILT20 അധികൃതരെ സമീപിച്ചു. തുടർന്നാണ് വിലക്ക് വന്നത്. ഐഎൽടി20യുടെ മൂന്നംഗ അച്ചടക്ക സമിതി ഈ വിഷയം അന്വേഷിക്കുകയും ഇരു കക്ഷികളുടെയും വാദം കേൾക്കുകയുൻ ചെയ്തു. ഇതിനു ശേഷമാണ് 12 മാസത്തെ വിലക്കിൻ്റെ അന്തിമ വിധി പറഞ്ഞത്.

Exit mobile version