Site icon Fanport

“നോബൗൾ എറിയുന്നത് ക്രൈം ആണ്” – ഹാർദ്ദിക്

ഇന്നലെ പൂനെയിൽ നടന്ന രണ്ടാം ടി20യിൽ ഇന്ത്യ 16 റൺസിന്റെ തോൽവി ആണ് ഏറ്റുവാങ്ങിയത്. ഇന്ത്യ നൽകിയ എക്സ്ട്രാ റൺസ് 12ഉം. കുസാൽ മെൻഡിസിന് എതിരെ ഹാട്രിക്ക് നോബോളുകൾ ഉൾപ്പെടെ മത്സരത്തിൽ അർഷ്ദീപ് അഞ്ച് നോ ബോളുകൾ എറിഞ്ഞിരുന്നു. എന്നാൽ അർഷ്ദീപ് എറിഞ്ഞ നോബോളുകൾ അല്ല തോൽവിക്ക് കാരണം എന്ന് ക്യാപ്റ്റൻ ഹാർദ്ദിക് പറഞ്ഞു.

ഹാർദ്ദിക് 23 01 06 01 19 18 417

ടി20യിൽ ഇന്ത്യക്കായി ഒരു ഓവറിൽ ഏറ്റവുമധികം നോ ബോൾ എറിഞ്ഞ താരമായി ഇന്നലെ അർഷ്ദീപ് മാറി. “നേരത്തെയും അദ്ദേഹം നോ ബോളുകൾ എറിഞ്ഞിട്ടുണ്ട്. ഇത് കുറ്റപ്പെടുത്തലല്ല, പക്ഷേ നോ ബോൾ കുറ്റകരമാണ്‌.” പാണ്ഡ്യ പറഞ്ഞു.

ബൗളിംഗ് ഒഅവർപ്ലേയും ബാറ്റിംഗ് പവർപ്ലേയും ഞങ്ങൾക്ക് അനുകൂലമായിരുന്നില്ല. പല പിഴവുകളും ഞങ്ങൾ വരുത്തി. നിങ്ങൾക്ക് ഒരു മോശം ദിവസമുണ്ടാകാം, പക്ഷേ ചെയ്യേണ്ട കാര്യങ്ങൾ എല്ലാ കളിയിലും ചെയ്യേണ്ടതുണ്ട് പാണ്ഡ്യ മത്സര ശേഷം പറഞ്ഞു.

Exit mobile version