മാനേജർമാരുടെ നിയമനത്തിൽ ബിസിസിഐ നയം മാറ്റി, ഇനി പരമ്പര അടിസ്ഥാനമാക്കി മാനേജർമാര്‍

സീനിയര്‍ പുരുഷ ടീമിന് സ്ഥിരം മാനേജരെന്ന നയം മാറ്റി ബിസിസിഐ. ഇനി മുതൽ മുമ്പ് ഉണ്ടായിരുന്നത് പോലെ പരമ്പര അടിസ്ഥാനമാക്കി മാനേജർമാരെ നിയമിക്കുവാനാണ് ബിസിസിഐ തീരുമാനം.

നിലവിൽ ഇന്ത്യന്‍ ടീമിന്റെ മാനേജരായി ചുമതല വഹിക്കുകയായിരുന്ന ഗിരീഷ് ഡോംഗ്രേയുടെ കാലാവധി അവസാനിച്ചുവെന്നും ബിസിസിഐ താരത്തിന്റെ കരാര്‍ പുതുക്കേണ്ടതില്ലെന്നുമാണ് തീരുമാനിച്ചിരിക്കുന്നത്.

വെസ്റ്റിന്‍ഡീസിനെതിരെയുള്ള പരമ്പരയിൽ ഗുജറാത്തിൽ നിന്നുള്ള ധവാൽ ഷാ ആയിരുന്നു അഡ്മിനിസ്ട്രേറ്റീവ് ഹെഡ്. ശ്രീലങ്കയ്ക്കെതിരെ ജയ്ദേവ് ഷാ(സൗരാഷ്ട്ര ക്രിക്കറ്റ് അസോസ്സിയേഷൻ) ആവും അഡ്മിനിസ്ട്രേറ്റ‍‍‍ർ എന്നാണ് ലഭിയ്ക്കുന്ന വിവരം.

Exit mobile version