പരിക്കിനു ശേഷം ആരും എന്നോട് ഒന്നും സംസാരിച്ചിട്ടില്ല, എന്നാല്‍ താക്കൂറിന്റെ ഈ വാദം തള്ളി ബിസിസിഐ

തന്റെ പരിക്കിനു ശേഷം ദേശീയ സെലക്ടര്‍മാര്‍ ആരും തന്നോട് ഒന്നും സംസാരിച്ചിട്ടില്ലെന്ന് പറഞ്ഞ് ശര്‍ദ്ധുല്‍ താക്കൂര്‍. ഒക്ടോബറില്‍ വിന്‍ഡീസിനെതിരെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചുവെങ്കിലും 10 പന്തുകള്‍ മാത്രമാണ് ആ അരങ്ങേറ്റം നീണ്ട് നിന്നത്. അതിനു ശേഷം പരിക്കേറ്റ് പുറത്ത് പോയ താരം ഏകദേശം രണ്ട് മാസത്തോളം കളത്തിനു പുറത്തായിരുന്നു. മുംബൈയ്ക്ക് വേണ്ടി ചത്തീസ്ഗഢിനെതിരെ ഇരു ഇന്നിംഗ്സുകളിലായി നാല് വീതം വിക്കറ്റ് നേടിയ ശേഷം പ്രതികരിക്കുകയായിരുന്നു താക്കൂര്‍.

താന്‍ ഓരോ കളിയും മെച്ചപ്പെട്ട് വരികയാണെന്നും തന്റെ ഫിറ്റ്നെസ്സും മെച്ചപ്പെടുന്നുണ്ടെന്നാണ് താക്കൂര്‍ പറഞ്ഞത്. തിരിച്ച് ദേശീയ ടീമിലേക്ക് തിരികെ എത്തുവാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകുമെന്നും താക്കൂര്‍ അറിയിച്ചു. എന്നാല്‍ താരവുമായി സ്ഥിരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടാണ് ബിസിസിഐ വൃത്തങ്ങള്‍ പറയുന്നത്. താരത്തിനോട് സെലക്ടര്‍മാര്‍ നിരന്തരം സംസാരിക്കുന്നുണ്ടെന്നും രഞ്ജിയില്‍ തിരിച്ചുവരവിന്റെ കാര്യങ്ങളും ഇന്ത്യ എ ടീമിനു വേണ്ടി കളിയ്ക്കുവാനുമായി തയ്യാറെടുത്ത് നില്‍ക്കണമെന്ന് താരത്തോട് അറിയിച്ചിട്ടുണ്ടുമെന്നാണ് ബിസിസിഐയുടെ ഭാഷ്യം.

Exit mobile version