Rohitsharmajaspritbumrah

ബുംറയെ ധൃതി പിടിച്ച് കൊണ്ടുവരേണ്ടതില്ല – രോഹിത് ശര്‍മ്മ

ഇന്ത്യയുടെ പേസര്‍ ജസ്പ്രീത് ബുംറ ഏറെക്കാലമായി ക്രിക്കറ്റിൽ നിന്ന് വിട്ട് നിൽക്കുകയാണ്. ശ്രീലങ്കയ്ക്കെതിരെ ഏകദിന ടീമിൽ താരം തിരിച്ചുവരവ് നടത്തിയെങ്കിലും പിന്നീട് താരം പരമ്പരയിൽ നിന്ന് പിന്മാറുകയായിരുന്നു. അതേ സമയം ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ പറയുന്നത് താരത്തെ ധൃതി പിടിച്ച് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് കൊണ്ടുവരേണ്ടതില്ലെന്നാണ്.

ബുംറ ഓസ്ട്രേലിയയ്ക്കതിരെയുള്ള നാല് ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളിൽ ടീമിനൊപ്പം ചേരുമെന്നാണ് കരുതുന്നത്. ആദ്യ രണ്ട് ടെസ്റ്റുകളിൽ താരം കളിക്കില്ലെന്ന് ഏകദേശം ഉറപ്പാണെന്ന് രോഹിത് വ്യക്തമാക്കി.

അവസാന രണ്ട് ടെസ്റ്റിൽ കളിക്കുമെന്നാണ് കരുതുന്നതെങ്കിലും അതിന് സാധിക്കുന്നില്ലെങ്കിലും അത് പ്രശ്നമായി കരുതേണ്ടതില്ലെന്നാണ് രോഹിത് പറഞ്ഞത്. പരിക്ക് മാറി കൃത്യമായി തിരിച്ചുവരവ് നടത്തുക എന്നത് ഏറെ പ്രധാനമാണെന്നും രോഹിത് സൂചിപ്പിച്ചു.

Exit mobile version