സാന്‍ഡ്പേപ്പര്‍ ഗേറ്റ്, ദക്ഷിണാഫ്രിക്കയുടെ വക അന്വേഷണമില്ല

വിവാദമായ ന്യൂലാന്‍ഡ്സ് ടെസ്റ്റിലെ പന്തില്‍ കൃത്രിമം കാണിച്ച സംഭവത്തിനെക്കുറിച്ച് തങ്ങളുടെ ഭാഗത്ത് നിന്ന് അന്വേഷണില്ല എന്നറിയിച്ച് ദക്ഷിണാഫ്രിക്ക. ഐസിസിയാണ് അന്വേഷണവും ഇനിയെന്ത് വേണമെന്നതും തീരുമാനിക്കേണ്ടതെന്നും ദക്ഷിണാഫ്രിക്കന്‍ ബോര്‍ഡിനു ഇതില്‍ കൂടുതലായി ഒന്നും ചെയ്യാനില്ലെന്നുമാണ് ദക്ഷിണാഫ്രിക്കയുടെ ടീം മാനേജര്‍ ഡോ. മുഹമ്മദ് മൂസാജേ അറിയിച്ചത്.

കാര്യങ്ങളെല്ലാം വ്യക്തമായി ചാനലുകളില്‍ കണ്ടതാണ് കൂടാതെ താരങ്ങള്‍ കുറ്റസമ്മതവും നടത്തി. അതിനാല്‍ ദക്ഷിണാഫ്രിക്കയുടെ ഭാഗത്ത് നിന്ന് ഇനി പ്രത്യേകം അന്വേഷണത്തിന്റെ ആവശ്യമില്ലെന്നാണ് ബോര്‍ഡിന്റെ അഭിപ്രായം. വിവാദ വിഷയം ഇരു ബോര്‍ഡുകള്‍ തമ്മിലുള്ള ബന്ധം വഷളാക്കില്ലെന്ന് കരുതുന്നു എന്നും ദക്ഷിണാഫ്രിക്കന്‍ മാനേജര്‍ പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial