
ദക്ഷിണാഫ്രിക്കയെ വിട്ട് മോണേ മോര്‍ക്കല്‍ കോല്‍പക് കരാറിനായി ഇംഗ്ലീഷ് കൗണ്ടിയിലേക്ക് അടുത്ത വര്‍ഷം ചേക്കേറും എന്ന വാര്‍ത്തകള്‍ ശക്തമായി സമൂഹ മാധ്യമങ്ങളിലും ക്രിക്കറ്റ് വൃത്തങ്ങളിലും ഏറെ നാളായി കേട്ടുവരികയായിരുന്നു. എന്നാല്‍ എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് മോണേ മോര്‍ക്കല്‍ ദക്ഷിണാഫ്രിക്കയില്‍ തന്നെ തുടരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തെ ദക്ഷിണാഫ്രിക്കയ്ക്കായി 2019 ലോകകപ്പില്‍ തനിക്ക് ടീമില്‍ സാധ്യതയുണ്ടോ എന്നതിനെ ആശ്രയിച്ചാവും കോല്‍പക് കരാര്‍ ഒപ്പിടണമോ ഇല്ലയോ എന്നത് തീരമാനിക്കുക എന്ന് ദക്ഷിണാഫ്രിക്കന്‍ താരം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ കോച്ച് ഓട്ടിസ് ഗിബ്സണ് ഇതിനു യാതൊരുവിധ അനുകൂല നിലപാടും കൈക്കൊണ്ടിരുന്നില്ല.
ഇപ്പോള്‍ താരം തന്നെ വ്യക്തമാക്കിയിരിക്കുന്നത് ദക്ഷിണാഫ്രിക്കയില്‍ തുടര്‍ന്ന് ലോകകപ്പ് ടീമില്‍ സ്ഥാനത്തിനു വേണ്ടി തന്റെ പരിശ്രമം തുടരുമെന്നാണ്. അതിനായി മികച്ച ഫോമും ഫിറ്റ്നസും നേടുക എന്നതാണ് തന്റെ ലക്ഷ്യമെന്നും താരം അറിയിച്ചു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial