ഐസിസി നടപയുണ്ടെങ്കിലും ചന്ദിമലിനു പിന്തുണയുമായി ശ്രീലങ്ക

- Advertisement -

പന്തില്‍ കൃത്രിമം കാണിച്ചുവെന്ന കാരണത്തിനു ഐസിസിയുടെ വിലക്ക് നേരിട്ടുവെങ്കിലും താരത്തിനെതിരെ കൂടുതല്‍ നടപടി വേണ്ടെന്നാണ് ശ്രീലങ്ക ക്രിക്കറ്റിന്റെ തീരുമാനം. ഐസിസി നടപടി കാരണം വിന്‍ഡീസിനെതിരെ ബാര്‍ബഡോസ് ടെസ്റ്റ് നഷ്ടമായെങ്കിലും ക്രിക്കറ്റ് ഓസ്ട്രേലിയ ചെയ്തത് പോലെ താരങ്ങള്‍ വിലക്കെന്ന സമീപനം വേണ്ടെന്നാണ് ശ്രീലങ്കന്‍ ബോര്‍ഡിന്റെ തീരൂമാനം. അന്ന് മത്സരം നടക്കുമ്പോള്‍ പ്രതിഷേധ സൂചകമായി കളത്തിലിറങ്ങാതിരുന്നത് തെറ്റാണെങ്കിലും കായിക മന്ത്രാലയം ചന്ദിമലിനു കോച്ച് ചന്ദിക ഹതുരുസിംഗ, മാനേജര്‍ അസാങ്ക ഗുരുസിന്‍ഹ എന്നിവര്‍ക്കെതിരെ നടപടി വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.

ടീം ഗ്രൗണ്ടിലിറങ്ങാത്തത് മോശം തീരുമാനമാണെന്ന് പറഞ്ഞ മന്ത്രി ഫൈസര്‍ മുസ്തഫ എന്നാല്‍ ടീം തങ്ങളുടെ ക്യാപ്റ്റനു പിന്തുണ നല്‍കുന്നത് മനസ്സിലാക്കാവുന്ന കാര്യമാണെന്നാണ് തന്റെ അഭിപ്രായമായി പങ്കുവെച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement