Site icon Fanport

ഓസ്ട്രേലിയക്കെതിരെ അഞ്ച് ടെസ്റ്റ് മത്സരങ്ങൾ കളിക്കാൻ സമയമില്ലെന്ന് സൗരവ് ഗാംഗുലി

ഈ വർഷം അവസാനം നടക്കുന്ന ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ അഞ്ച് മത്സരങ്ങൾ ഉൾപെടുത്തില്ലെന്ന് ബി.സി.സി.ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലി. കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉള്ളത്കൊണ്ട് പരമ്പരയിൽ അഞ്ച് മത്സരങ്ങൾ ഉൾക്കൊള്ളിക്കാൻ കഴിയില്ലെന്ന് സൗരവ് ഗാംഗുലി വ്യക്തമാക്കി. പരമ്പരയിൽ നേരത്തെ നാല് മത്സരങ്ങളാണ് തീരുമാനിച്ചിരുന്നത്.

എന്നാൽ ക്രിക്കറ്റ് ഓസ്ട്രേലിയ സി.ഇ.ഓ കെവിൻ റോബെർട്സ് ആണ് ഇന്ത്യയുമായുള്ള പരമ്പരയിൽ അഞ്ച് മത്സരങ്ങൾ ഉൾപ്പെടുത്തണമെന്ന ആവശ്യം മുൻപോട്ട് വെച്ചത്.  എന്നാൽ കൊറോണ വൈറസ് ബാധ മൂലം താരങ്ങൾ ക്വറന്റൈൻ പോവേണ്ടത്കൊണ്ട് പരമ്പരയിൽ അഞ്ച് മത്സരങ്ങൾ ഉൾപെടുത്താൻ കഴിയില്ലെന്ന് സൗരവ് ഗാംഗുലി വ്യക്തമാക്കി. താരങ്ങൾ 14 ദിവസം ക്വറന്റൈൻ പോവേണ്ടത്കൊണ്ട് പരമ്പര നീളുമെന്നും ഗാംഗുലി പറഞ്ഞു.

Exit mobile version