ടെസ്റ്റില്‍ വ്യത്യസ്തമായി ഒന്നും ചെയ്യാന്‍ ശ്രമിക്കില്ല:റഷീദ് ഖാന്‍

- Advertisement -

ടെസ്റ്റ് ക്രിക്കറ്റില്‍ പുതുതായി ഒന്നും ചെയ്യാന്‍ ശ്രമിക്കില്ലെന്ന് പറഞ്ഞ് അഫ്ഗാനിസ്ഥാന്റെ ചാമ്പ്യന്‍ സ്പിന്നര്‍ റഷീദ് ഖാന്‍. താന്‍ ഇതുവരെ പന്തെറിഞ്ഞത് പോലെത്തന്നെ തുടര്‍ന്നും പന്തെറിയുവാന്‍ ശ്രമിക്കുമെന്നും റഷീദ് ഖാന്‍ പറഞ്ഞു. ടി20യും ഏകദിനങ്ങളും കളിക്കുന്നതില്‍ നിന്ന് വളരെയധികം വ്യത്യാസം ടെസ്റ്റിലുണ്ടെന്ന് താന്‍ കരുതുന്നില്ല. തനിക്ക് ലഭിച്ച ചതുര്‍ദിന മത്സരങ്ങളില്‍ തനിക്ക് മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കുവാന്‍ സാധിച്ചിട്ടുണ്ട്. അത് തനിക്ക് ആത്മവിശ്വാസം നല്‍കുന്നതാണ്.

ടെസ്റ്റ് ക്രിക്കറ്റിനു മാത്രമായി ബൗളിംഗില്‍ മാറ്റം വരുത്തുകയാണെങ്കില്‍ അത് എനിക്ക് ഗുണം ചെയ്യുമെന്ന് കരുതുന്നില്ലെന്നും റഷീദ് ഖാന്‍ പറഞ്ഞു. ജൂണ്‍ 14നു ലോകത്തിലെ ഒന്നാം റാങ്കുകാരായ ഇന്ത്യയുമായി തങ്ങളുടെ ആദ്യ ടെസ്റ്റ് കളിക്കാനൊരുങ്ങുകയാണ് റഷീദ് ഖാന്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement