Site icon Fanport

ശ്രീലങ്കൻ പര്യടനത്തിന്റെ കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്ന് ബി.സി.സി.ഐ

കോവിഡ്-19 വൈറസ് ബാധയെ തുടർന്ന് തുലാസിലായ ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിന്റെ കാര്യത്തിൽ ഇതുവരെ തീരുമാനം ഒന്നും എടുത്തിട്ടില്ലെന്ന് ബി.സി.സി.ഐ ട്രെഷറർ അരുൺ ധുമാൽ. ഇന്ത്യയിൽ ഇപ്പോൾ നിലവിലുള്ള വിദേശ യാത്ര വിളക്കിന്റെ കാര്യത്തിൽ വ്യക്തത വന്നതിന് ശേഷം മാത്രമാവും ഈ കാര്യത്തിൽ തീരുമാനം ഉണ്ടാവുകയെന്നും ബി.സി.സി.ഐ അറിയിച്ചു. നേരത്തെ ഇന്ത്യയിൽ നിലവിൽ ഉണ്ടായിരുന്ന ലോക്ക് ഡൗൺ മെയ് 31 വരെ സർക്കാർ നീട്ടിയിരുന്നു.

നേരത്തെ ജൂലൈ മാസത്തിൽ ശ്രീലങ്കയിൽ പര്യടനം നടത്താനായിരുന്നു ഇരു രാജ്യങ്ങളുടെയും ക്രിക്കറ്റ് ബോർഡുകൾ തീരുമാനിച്ചിരുന്നത്. എന്നാൽ കൊറോണ വൈറസ് പടർന്ന സാഹചര്യത്തിൽ പരമ്പരയുടെ ഭാവി അവതാളത്തിലാവുകയായിരുന്നു. ശ്രീലങ്കയിൽ മൂന്ന് ഏകദിന മത്സരങ്ങളും മൂന്ന് ടി20 മത്സരങ്ങളും കളിക്കാനാണ് ഇന്ത്യ പദ്ധതിയിട്ടിരുന്നത്.

Exit mobile version