
33 വയസ്സുകാരന് ജെസ്സി റൈഡര്‍ക്ക് പുതിയ കരാര്‍ നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചു സെന്‍ട്രല്‍ ഡിസ്ട്രിക്ട്സ്. ഇതോടെ താരത്തിന്റെ ആഭ്യന്തര കരിയറിനു അവസാനം കുറിക്കപ്പെടുമെന്നാണ് കരുതുന്നത്. താരത്തിനു കരാര്‍ പുതുക്കി നല്‍കാത്തത് വിഷമമേറിയ തീരുമാനമാണെന്നാണ് സെന്‍ട്രല്‍ ഡിസ്ട്രിക്ട്സ് ചീഫ് അഭിപ്രായപ്പെട്ടത്. എന്നാല്‍ ടീമിന്റെ സന്തുലിതാവസ്ഥയെ മുന്നിര്ത്തിക്കൊണ്ടെടുത്ത തീരുമാനമാണിതെന്നാണ് ചീഫ് പറഞ്ഞത്. ഭാവിയിലേക്കുള്ള ടീമിനെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തോടു കൂടിയാണ് ഈ തീരുമാനമെന്നും ടീം മാനേജ്മെന്റ് അറിയിച്ചിട്ടുണ്ട്.
മുന്‍ ന്യൂസിലാണ്ട് അന്താരാഷ്ട്ര താരത്തിന്റെ കരിയറിനെ ബാധിച്ചത് താരത്തിന്റെ ക്രിക്കറ്റിനു പുറത്തുള്ള വിവാദങ്ങള്‍ മൂലമായിരുന്നു. ന്യൂസിലാണ്ടിനായി 18 ടെസ്റ്റും 48 ഏകദിനങ്ങളും 22 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. 2008 മുതല്‍ 2014 വരെയായിരുന്നു താരത്തിന്റെ അന്താരാഷ്ട്ര കരിയര്‍. 25 ഫസ്റ്റ് ക്ലാസ് ശതകങ്ങള്‍ നേടിയ താരമാണ് ജെസ്സി റൈഡര്‍.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
