
2017-18 കേന്ദ്ര കരാര്‍ പട്ടികയില്‍ നിന്ന് പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് ഉമര്‍ അക്മലിനെ ഒഴിവാക്കി. കഴിഞ്ഞ വര്‍ഷം സി വിഭാഗത്തില്‍ നിന്ന് ഡി വിഭാഗത്തിലേക്ക് തരം താഴ്തപ്പെട്ട അക്മലിനെ ഇത്തവണ കരാര്‍ പട്ടികയില്‍ നിന്ന് തന്നെ പാക് ബോര്‍ഡ് പുറത്താക്കുകയായിരുന്നു. ചാമ്പ്യന്‍സ് ട്രോഫി സ്ക്വാഡില്‍ ആദ്യം ഉള്‍പ്പെടുത്തിയിരുന്നുവെങ്കിലും ഒരാഴ്ച മുന്നേ ഫിറ്റ്നെസ് കാരണങ്ങളാല്‍ താരത്തെ ഒഴിവാക്കിയിരുന്നു. കൂടാതെ അച്ചടക്ക പ്രശ്നങ്ങളും ആരോപിക്കപ്പെടുന്ന പാക് താരത്തെ നിലനിര്‍ത്തേണ്ട എന്ന തീരുമാനത്തിലെത്തുകയായിരുന്നു ബോര്‍ഡ്.
35 താരങ്ങള്‍ക്ക് 4 വിഭാഗങ്ങളിലായാണ് ബോര്‍ഡ് കരാര്‍ നല്‍കിയിരിക്കുന്നത്. ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലെ പ്രകടനം മുഹമ്മദ് അമീറിനെ എ വിഭാഗത്തിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. ടി20 യിലെ ഒന്നാം സ്ഥാനം കൈയ്യാളുന്ന ഇമാദ് വസീമിനു ബി വിഭാഗത്തിലാണ് കരാര്‍ നല്‍കിയിരിക്കുന്നത്.
ഷര്‍ജീല്‍ ഖാന്, മുഹമ്മദ് ഇര്ഫ്രാന്, ഖാലിദ് ലത്തീഫ് എന്നിവരെ പാക്കിസ്ഥാന് സൂപ്പര്‍ ലീഗിലെ കോഴ വിവാദം കാരണം കരാര്‍ നല്‍കിയിട്ടില്ല. ഷദബ് ഖാന് ആണ് പുതുതായി കരാര്‍ നേടിയ താരം.
എ വിഭാഗത്തില്‍ എട്ട് താരങ്ങളെ ഉള്‍പ്പെടുത്തിയപ്പോള്‍ ബി വിഭാഗത്തില്‍ 4 താരങ്ങളാണ് ഇടം നേടിയത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial