ബോണ്ണറിന് ശതകം നഷ്ടം, മുന്നൂറ് കടന്ന് വെസ്റ്റിന്‍ഡീസ്

ധാക്ക ടെസ്റ്റിന്റെ രണ്ടാം ദിവസം ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ വിന്‍ഡീസിന് മികച്ച സ്കോര്‍. ക്രുമാ ബോണ്ണര്‍ക്ക് തന്റെ ശതകം പത്ത് റണ്‍സ് അകലെ നഷ്ടമായെങ്കിലും വിന്‍ഡീസ് 325/6 എന്ന നിലയിലാണ് ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍. ജോഷ്വ ഡാ സില്‍വയും അല്‍സാരി ജോസഫും ചേര്‍ന്ന് 59 റണ്‍സ് കൂട്ടുകെട്ട് ഏഴാം വിക്കറ്റില്‍ നേടി സന്ദര്‍ശകരെ മുന്നോട്ട് നയിക്കുകയായിരുന്നു.

മെഹ്ദി ഹസനായിരുന്നു ബോണ്ണറുടെ വിക്കറ്റ്. 209 പന്തുകള്‍ നേരിട്ട താരത്തിന് തന്റെ രണ്ടാമത്തെ ടെസ്റ്റ് മത്സരത്തില്‍ ശതകം നേടുവാനുള്ള അവസരമാണ് നഷ്ടമായത്. 90 റണ്‍സാണ് ബോണ്ണര്‍ നേടിയത്. ജോഷ്വ 70 റണ്‍സും അല്‍സാരി 34 റണ്‍സും നേടിയാണ് ക്രീസില്‍ നിലയുറപ്പിച്ചിട്ടുള്ളത്.

Exit mobile version