നിരോഷന്‍ ഡിക്വെല്ലയ്ക്ക് രണ്ട് മത്സരങ്ങളില്‍ നിന്ന് വിലക്ക്

- Advertisement -

ശ്രീലങ്കയുടെ ഓപ്പണിംഗ് ബാറ്റ്സ്മാന്‍ നിരോഷന്‍ ഡിക്വെല്ലയ്ക്ക് രണ്ട് മത്സരങ്ങളില്‍ നിന്ന് വിലക്ക്. ഞായറാഴ്ച നടന്ന ഓസ്ട്രേലിയയ്ക്കെതിരെയുള്ള രണ്ടാം ടി20 മത്സരത്തില്‍ അമ്പയറുടെ തീരുമാനത്തില്‍ അതൃപ്തി സൂചിപ്പിച്ചതിനാണ് വിലക്ക്. 30 ശതമാനം മാച്ച് ഫീ പിഴയായും രണ്ട് ഡിമെറിറ്റ് പോയിന്റും അന്ന് തന്നെ ഡിക്വെല്ലയ്ക്ക് മേല്‍ ചുമത്തിയിരുന്നു. കഴിഞ്ഞ 24 മാസത്തില്‍ 5 ഡീമെറിറ്റ് പോയിന്റുകള്‍ നേടിയത് കാരണമാണ് രണ്ട് മത്സരങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തുവാന്‍ തീരുമാനമായത്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടയിലും താരം കാഗിസോ റബാഡയുമായി കൊമ്പു കോര്‍ത്തിരുന്നു.

Advertisement