ഓള്‍റൗണ്ട് പ്രകടനവുമായി നിനീഷ്, 4 വിക്കറ്റ് ജയം സ്വന്തമാക്കി സണ്‍ടെക്

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് രണ്ടാം റൗണ്ട് മത്സരത്തില്‍ എസിഎസിയന്‍സിനെ 4 വിക്കറ്റിനു പരാജയപ്പെടുത്തി സണ്‍ടെക്. ആദ്യം ബാറ്റ് ചെയ്ത എസിഎസിയന്‍സ് 5.3 ഓവറില്‍ 34 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 35 റണ്‍സ് ലക്ഷ്യം തേടിയിറങ്ങിയ സണ്‍ടെക് 6.3 ഓവറില്‍ 6 വിക്കറ്റുകളുടെ നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.

നിനീഷ് ആണ് സണ്‍ടെക് ബൗളര്‍മാരില്‍ തിളങ്ങിയത്. നാല് വിക്കറ്റാണ് നിനീഷിന്റെ നേട്ടം, ഹരി രണ്ടും അജിത്ത്, രഞ്ജിത്ത് യു, അരു‍ണ്‍ പി എന്നിവര്‍ ഓരോ വിക്കറ്റും നേടി. 10 റണ്‍സ് നേടിയ പ്രേം ആയിരുന്നു എസിഎസിയന്‍സ് നിരയിലെ ടോപ് സ്കോറര്‍. ബാറ്റിംഗിനിറങ്ങിയ സണ്‍ടെകിനു വിക്കറ്റ് വീഴ്ച തുടര്‍ക്കഥയായെങ്കിലും ലക്ഷ്യം ചെറുതായതിനാല്‍ 14 റണ്‍സുമായി നിനീഷ് ടീമിന്റെ വിജയം ഉറപ്പാക്കി. 4 വിക്കറ്റുമായി ശ്രീനി ബൗളിംഗ് ടീമിനു വേണ്ടി താരമായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സിന് ആദ്യ ജയം
Next articleക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ റഷീദ് ഖാന്‍ ഫോമിലേക്ക് മടങ്ങിയെത്തി, അഫ്ഗാനിസ്ഥാനു തകര്‍പ്പന്‍ ജയം