
ന്യൂസിലാണ്ടിനെതിരെയുള്ള ഏകദിന ടീമില്‍ ഇടം പിടിച്ച് വെസ്റ്റിന്‍ഡീസിന്റെ നികിത മില്ലര്‍. 2015ല്‍ ഐസിസി ലോകകപ്പ് സമയത്ത് സിംബാബ്വേയ്ക്കെതിരെയാണ് മില്ലര്‍ അവസാനമായി വെസ്റ്റിന്‍ഡീസ് ജഴ്സി അണിഞ്ഞത്. റോന്‍സ്ഫോര്‍ഡ് ബീറ്റണ്‍ ആദ്യമായി ഏകദിന സ്ക്വാഡിലും ഉള്‍പ്പെട്ടിട്ടുണ്ട്. ഡിസംബര്‍ 20നാണ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം അരങ്ങേറുക.
സ്ക്വാഡ്: ജേസണ്‍ ഹോള്‍ഡര്‍, ജേസണ്‍ മുഹമ്മദ്, സുനില്‍ ആംബ്രിസ്, റോന്‍സ്ഫോര്‍ഡ് ബീറ്റണ്‍, ഷാനന് ഗബ്രിയേല്‍, ക്രിസ് ഗെയില്‍, കൈല്‍ ഹോപ്പ്, ഷായി ഹോപ്പ്, അല്‍സാരി ജോസഫ്, എവിന്‍ ലൂയിസ്, നികിത മില്ലര്‍, ആഷ്ലി നഴ്സ്, റോവമന്‍ പവല്‍, മര്‍ലന്‍ സാമുവല്‍സ്, കെസ്രിക് വില്യംസ്
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial