ബംഗ്ലാദേശിനു പുതിയ ബാറ്റിംഗ് ഉപദേശകന്‍

- Advertisement -

പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം വിന്‍ഡീസ് പരമ്പരയിലേക്കുള്ള ബംഗ്ലാദേശ് ടീമിന്റെ ബാറ്റിംഗ് കണ്‍സള്‍ട്ടന്റായി മുന്‍ ദക്ഷിണാഫ്രിക്കന് ‍താരം നീല്‍ മക്കിന്‍സിയെ നിയമിക്കുമെന്ന് സൂചന. ദക്ഷിണാഫ്രിക്കയെ 124 മത്സരങ്ങളില്‍ പ്രതിനിധീകരിച്ചിട്ടുള്ള താരം നിലവിലെ ബാറ്റിംഗ് കണ്‍സള്‍ട്ടന്റായ തിലന്‍ സമരവീരയില്‍ നിന്നാണ് ചുമതലയേറ്റെടുക്കുവാനൊരുങ്ങുന്നത്.

വിന്‍ഡീസ് പരമ്പരയ്ക്കിടെ മക്കിന്‍സി ടീമിനൊപ്പം ചേരുമെന്നാണ് അറിയുന്നത്. രണ്ട് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും ടി20യുമാണ് ബംഗ്ലാദേശ് വിന്‍ഡീസില്‍ കളിക്കുക.

ജൂലൈ 7നു ടീമിനൊപ്പം ചേരുമെന്ന കരുതുന്ന പുതിയ ബാറ്റിംഗ് പരിശീലകന്‍ ആദ്യ ടെസ്റ്റിനു ടീമിനൊപ്പമുണ്ടാകില്ല. മുമ്പ് ദക്ഷിണാഫ്കിക്കയുടെ ബാറ്റിംഗ് പരിശീലകനായി പ്രവര്‍ത്തിച്ചിട്ടുള്ള മുന്‍ പരിചയം താരത്തിനുണ്ട്.

2016, 2018 വര്‍ഷങ്ങളില്‍ രണ്ട് ഘട്ടത്തിലായാണ് ദക്ഷിണാഫ്രിക്കന്‍ ടീമിനൊപ്പം നീല്‍ മക്കിന്‍സി പ്രവര്‍ത്തിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement