സോള്‍ഡ് ഔട്ട്: ഇന്ത്യ-ശ്രീലങ്ക ഉദ്ഘാടന മത്സരത്തിന്റെ ടിക്കറ്റ് മുഴുവന്‍ വിറ്റു തീര്‍ന്നു

- Advertisement -

നാളെ ആരംഭിക്കുന്ന നിദാഹസ് ട്രോഫിയുടെ ഉദ്ഘാടന മത്സരത്തിന്റെ ടിക്കറ്റുകള്‍ മുഴുവന്‍ വിറ്റ് തീര്‍ന്നതായാണ് ലഭിക്കുന്ന ഏറ്റവും പുതിയ വിവരം. തുടര്‍ തോല്‍വികള്‍ക്ക് ശേഷം ബംഗ്ലാദേശില്‍ ത്രിരാഷ്ട്ര പരമ്പരയും ടെസ്റ്റ് പരമ്പരയും ടി20യും ജയിച്ച് വരുന്ന ശ്രീലങ്കയില്‍ നിന്ന് വീര്യമേറിയ പ്രകടനം ആരാധകര്‍ പ്രതീക്ഷിക്കുന്നു എന്നതിന്റെ തെളിവാണ് ഈ ടിക്കറ്റ് വില്പന സൂചിപ്പിക്കുന്നത്.

ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും പുറമേ ബംഗ്ലാദേശാണ് പരമ്പരയിലെ മൂന്നാമത്തെ ടീം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement